പുല്പള്ളി : സി.പി.എം. പുല്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ കുടുംബസംഗമം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.ബി. രാജേഷ് ഉദ്ഘാടനംചെയ്തു. പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷതവഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖ്, ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. ബേബി, ഏരിയാ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, പി.എ. മുഹമ്മദ്, കെ.പി. ഗിരീഷ്, തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകരെയും കലാ-കായിക താരങ്ങളെയും കർഷകരെയും ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

To advertise here,

സി.പി.എം. മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം തിരുവമ്പാടി മുൻ എം.എൽ.എ. ലിന്റോ ജോസഫ് ഉദ്ഘാടനംചെയ്തു. ജിഷാ സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖ്, എം.എസ്. സുരേഷ് ബാബു, പി.ജെ. പൗലോസ്, സജി മാത്യു, സി.പി. വിൻസന്റ് തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന പാർട്ടിപ്രവർത്തകരെയും കലാ-കായിക രംഗത്ത്‌ പ്രവർത്തിക്കുന്നവരെയും ആദരിച്ചു.

സി.പി.എം. ഇരുളം ലോക്കൽ കമ്മിറ്റിയുടെ കുടുംബസംഗമം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.ബി. രാജേഷ് ഉദ്ഘാടനംചെയ്തു. സി.ആർ. ദിനേശ് അധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, രുക്‌മിണി സുബ്രഹ്‌മണ്യൻ, വി.വി. ബേബി, പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിന്ദു ബാബു, ടി.കെ. മോഹനൻ, ഷിജി ഷിബു, കെ.കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

മുതിർന്ന പ്രവർത്തകരെയും കലാ-കായിക താരങ്ങളെയും ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.