സുൽത്താൻബത്തേരി : സംരക്ഷണം നൽകേണ്ടത് മനുഷ്യജീവിതത്തിനാകണമെന്നും എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എപ്പോഴും പ്രാധാന്യം നൽകുന്നത് വന്യജീവികൾക്കാണെന്നും എക്യുമെനിക്കൽ ഫോറവും ഗ്ലോബൽ മിഷൻ ട്രസ്റ്റും സംഘടിപ്പിച്ച നിയമ ബോധവത്കരണ സെമിനാർ അഭിപ്രായപ്പെട്ടു.

To advertise here,

വയനാട്ടിൽ വന്യമൃഗശല്യംമൂലം മനുഷ്യജീവന് സംരക്ഷണം ഇല്ലാതായി. നിയമപരിരക്ഷ പലപ്പോഴും ലഭ്യമാകുന്നില്ല. നഷ്ടപരിഹാരത്തുക പരിമിതമാണ്. കൃഷിക്കാർക്ക് ആവശ്യമായ നിയമസംരക്ഷണം ഉറപ്പുവരുത്തണമെന്നും പരിസ്ഥിതി വാദികളുടെ ഇടപെടലുകൾ നീതപൂർവമല്ലെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

സുൽത്താൻബത്തേരി സെയ്‌ന്റ്‌ തോമസ് പള്ളിയിൽ നടത്തിയ സെമിനാർ അഡ്വ. എം.പി. ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ മിഷൻ ചെയർമാൻ അഡ്വ. സെബാസ്റ്റിയൻ ജോസഫ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് കോഡിനേറ്റർ ഫാ. എൻ.കെ. സണ്ണി, എക്യുമെനിക്കൽ പ്രസിഡന്റ് ഫാ. മത്തായി അതിരമ്പുഴ, സെക്രട്ടറി സിബിച്ചൻ കരിക്കേടം, കൺവീനർ ഫാ. സാംപ്രകാശ്, കോഡിനേറ്റർ എൻ.എ. ബില്ലിഗ്രഹാം, പ്രൊഫ. എ.വി. തരിയത്ത്, റോയ് വർഗീസ്, രാജൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.