സുൽത്താൻബത്തേരി : മാരിയമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള ബൊമ്മക്കൊലു സമർപ്പണം ഭക്തിനിർഭരമായി. നവരാത്രി ആഘോഷത്തിന്റെയും ബൊമ്മക്കൊലു സമർപ്പണത്തിന്റെയും ഉദ്‌ഘാടനം ദീപംതെളിയിച്ച് സത്യഭാമ ഭാസ്‌കരൻ നായർ നിർവഹിച്ചു. വിനായക ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. ഡി. മധുസൂദനൻ ഉദ്ഘാടനംചെയ്തു. ടി.ആർ. ബാലകൃഷ്ണൻ ബൊമ്മക്കൊലു ഒരുക്കലിന്റെ പ്രാധാന്യം വിശദീകരിച്ചു. ബത്തേരി മഹാഗണപതി ക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള അധ്യക്ഷതവഹിച്ചു. അനിൽ എസ്. നായർ, കെ.എ. അശോകൻ, രാധാദേവി, എം.കെ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

To advertise here,