സുൽത്താൻബത്തേരി: സിഡ്‌കോ ചെയർമാനായി നിയമിതനായ മുസ് ലിം ലീ്ഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, ക്രൂസ് ചെയർമാനായി നിയമിതനായ ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് യഹ്യാഖാൻ തലയ്ക്കൽ എന്നിവർക്ക് സ്വീകരണം നൽകി. ബത്തേരി നിയോജകമണ്ഡലം, മുനിസിപ്പൽ മുസ് ലീം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബത്തേരി വ്യാപാരഭവനിൽ നൽകിയ സ്വീകരണം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ് ലീം ലീഗ് പ്രസിഡന്റ് എം.എ. അസൈനാർ അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദിന് എം.എ. അസൈനാറും യഹ്യാഖാന് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി സി.കെ. ഹാരിഫും ഉപഹാരം കൈമാറി. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. റഷീദ്, അബ്ദുള്ള മാടക്കര, പി.പി. അയൂബ്, വി. അസൈനാർ ഹാജി, കെ.എൽ. പൗലോസ്, ഡി.പി. രാജശേഖരൻ, കെ.ഇ. വിനയൻ, പി.പി. അബ്ദുൾഖാദർ, ഡോ. പി. ലക്ഷ്മണൻ, നഗരസഭാധ്യക്ഷ റസീന അബ്ദുൾഖാദർ, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ, കെ.എം. ഷബീർ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

To advertise here,