
ധർമടം: ഗവ. ബ്രണ്ണൻ കോളേജിലെ വിവിധ വേദികളിലായി നടന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സോണൽ കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടി തലശ്ശേരി ലേണർ സപ്പോർട്ട് സെന്റർ പഠിതാക്കളായ അമ്മയും മകളും. വേങ്ങാട് ശ്രീവത്സത്തിൽ സുവർണ്ണയും മകൾ വരദയുമാണ് മത്സരങ്ങളിൽ തിളങ്ങിയത്. തലശ്ശേരി ലേണർ സപ്പോർട്ട് സെന്ററിൽ എം.എ മലയാളം വിദ്യാർഥിനിയായ അമ്മ സുവർണ്ണ ക്ലേ മോഡലിങ്ങ്, കൊളാഷ് മത്സരങ്ങളിൽ മൂന്നാം സ്ഥാനം നേടിയപ്പോൾ സോഷ്യോളജി വിദ്യാഥിനിയായ മകൾ വരദ ഇംഗ്ലീഷ് കവിതാ രചന, കഥാ രചന, കവിതാ പാരായാണം, ഹിന്ദി കവിതാ രചന എന്നീ നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഹിന്ദി കവിതാ പാരായണത്തിൽ രണ്ടാം സ്ഥാനവും നേടി കലോത്സവത്തിന്റെ തന്നെ താരമായി മാറി. എം.എ. ക്രിമിനോളജി പഠനം പൂർത്തിയാക്കി നെറ്റ് പരീക്ഷക്കുള്ള പരിശീലനം നേടിക്കൊണ്ടിരിക്കുന്നതിനിടെയാണ് അമ്മയ്ക്ക് കൂട്ടായി വരദ ഓപ്പൺ സർവകലാശാല വിദ്യാർഥിനിയായത്.
Content Highlights: Students from Thalassery Learner Support Center win awards at Sree Narayana Guru Open University festival, showcasing talent in poetry, storytelling, and more.
Published: 29 Nov 2026, 09:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented