
കൊടുങ്ങല്ലൂർ: കെ.കെ.ടി.എം. ഗവ. ഗേൾസ് സ്‌കൂളിലെ പൂർവവിദ്യാർഥിസംഗമമായ സ്മൃതി വാർഷികം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. 1960 മുതൽ 2025 വരെയുള്ള പൂർവവിദ്യാർഥികൾ പങ്കെടുത്തു. കെ.കെ. ഹസീന അധ്യക്ഷയായി. പൂർവവിദ്യാർഥിനിയായ മുൻ മന്ത്രി ആർ. ബിന്ദുവിനെ ചടങ്ങിൽ ആദരിച്ചു. മുൻ എം.എൽ.എ. വി.ആർ. സുനിൽകുമാർ അധ്യാപകരെ ആദരിച്ചു. ചാരിറ്റി ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ നിർവഹിച്ചു.
നഗരസഭ അധ്യക്ഷ ഹണി പീതാംബരൻ, ടി.എൻ. സജീവൻ, ഗീതാ റാണി, ടി.എം. നാസർ, പി.എച്ച്. അബ്ദുൾ റഷീദ്, ഇ.കെ. ഇബ്രാഹിം കുട്ടി, കെ.കെ. ഉമ, ഐഷാബി തുടങ്ങിയവർ പ്രസംഗിച്ചു. മുൻ അധ്യാപകൻ ടി.എൻ. ഭരതൻ രചിച്ച പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
Content Highlights: Alumni reunion of KKTM Government Girls School held in Kodungallur, bringing together former students and teachers from various batches.
Published: 29 Nov 2026, 09:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented