വീണ്ടുമൊരിക്കൽ കൂടി സൂപ്പർ സബ്ബായി മിക്കെൽ മെറീനോ അവതരിച്ച മത്സരത്തിൽ ബെൽജിയത്തെ കീഴടക്കി സ്‌പെയിൻ സെമിയിൽ. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി വിജയഗോൾ നേടിയ മിക്കൽ മെറീനോ ഒരു അത്ഭുത താരമാണ്. ലയണൽ മെസ്സിയോട് ഉപമിക്കാവുന്ന തരത്തിൽ യമാൽ നടത്തിയ മിന്നുന്ന പ്രകടനവും, 19 വയസ്സുകാരനായ പൗ കുബാർസിയുടെ പ്രതിരോധത്തിലെ പക്വതയും ടീമിന് വലിയ കരുത്തായി മാറി. ബെൽജിയത്തിനെതിരെയുള്ള ഈ വിജയം 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്പെയിനിനെ വീണ്ടും ഒരു ലോകകപ്പ് സെമിഫൈനലിൽ എത്തിച്ചിരിക്കുകയാണ്. ഫ്രാൻസിനെതിരെയുള്ള വരാനിരിക്കുന്ന സ്പെയിനിന്റെ മത്സരം ഒരു "സ്വപ്ന സെമി" ആകും. യുവതാരങ്ങളുടെയും പരിചയസമ്പന്നരുടെയും കരുത്തിൽ സ്പെയിൻ ഫ്രാൻസിന് വലിയ വെല്ലുവിളിയും ഉയർത്തിയേക്കും. മാത‍ൃഭൂമി ഡോട്ട് കോം പ്രതിനിധികൾ വിലയിരുത്തുന്നു.

To advertise here,