മെസ്സിയെപ്പോലൊരു ഇതിഹാസതാരം ഇനി ഉണ്ടാകുമോ എന്നത് സംശയമാണെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി.പി ഷാജി. താൻ മെസ്സിയുടെയും അർജന്റീനയുടെയും ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ലയണൽ മെസ്സിയുടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിൽ സംസാരിക്കുകയായിരുന്നു ഷാജി.

To advertise here,

‘ഫുട്ബോളിൽ പുതിയ താരങ്ങൾ ഉയർന്നുവരുമെങ്കിലും മെസ്സിയെപ്പോലൊരു താരം ഇനി ഉണ്ടാകുമോ എന്നത് കണ്ടറിയണം. ലോകകപ്പ് കിരീടം നേടിയതോടെ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്ബോളിൽ ഇനി കാര്യമായൊന്നും നേടാനില്ല. പിതാവിന്റെ വിയോഗം മെസ്സിയെ മാനസികമായി തളർത്തിയിട്ടുണ്ട്. വിരമിക്കൽ തീരുമാനം വേഗത്തിലായതിൽ അതും ഒരു കാരണമാകാം’, വി.പി. ഷാജി പറഞ്ഞു.