മിന്നാമിനുങ്ങുകളുടെ പറുദീസ. കരിമ്പുഴ വന്യജീവിസങ്കേതത്തിന്റെ താഴ്വരയിലുള്ള ടി കെ കോളനിയെ ഇങ്ങനെ വിശേഷിപ്പിക്കാം. നേരം ഇരുട്ടിത്തുടങ്ങിയാൽ ഇവിടെയുള്ള മരങ്ങളിലും, പുല്ലിലും, ചെടികളിലുമായി  ആയിരക്കണക്കിനു മിന്നാമിന്നികൾ കൂട്ടത്തോടെ പ്രകാശിച്ചു തുടങ്ങും. കണ്ണും മനസും നിറച്ച് അവയിങ്ങനെ കൂട്ടത്തോടെ മിന്നിക്കൊണ്ടേയിരിക്കും. 

To advertise here,