പൊന്നണിക്കാട്ടിൽ നല്ലവളായ ഒരു മിന്നാമിന്നി ഉണ്ടായിരുന്നു. പൊന്നണിക്കാട്ടിലെ കൂട്ടുകാർക്കെല്ലാം അവളെ എന്തിഷ്ടമായിരുന്നെന്നോ? കാരണം എല്ലാവർക്കും അവൾ ഇരുട്ടിൽ വെളിച്ചം വിതറും.
ഒരു ദിവസം രാത്രി ചുറ്റും വെളിച്ചം വിതറി മിന്നാമിന്നി പറന്നുപോവുകയായിരുന്നു.
''മിന്നാമിന്നി വരുന്നുണ്ടേ
മിന്നിമിന്നി വരുന്നുണ്ടേ
വെളിച്ചവുമായി വരുന്നുണ്ടേ
കള്ളന്മാരെ ഓടിക്കോ!''
അപ്പോഴാണ് പെട്ടെന്ന് ഒരു നിലവിളി കേട്ടത്.
''അയ്യോ! രക്ഷിക്കണേ...!''
'ആരാണീ നേരത്ത് നിലവിളിക്കുന്നത്?'
ശബ്ദംകേട്ട ദിക്കിലേക്ക് അവൾ പറന്നു. അവിടെ എത്തിയപ്പോൾ അവൾക്കു കാര്യം പിടികിട്ടി. ചതിയൻ കുറുക്കൻ ഒരു പാവം മുയലിനെ തൂക്കിയെടുത്തുകൊണ്ടുപോവുകയാണ്.
'പാവം മുയൽക്കുട്ടനെ രക്ഷിക്കണം!', മിന്നാമിന്നി തീരുമാനിച്ചു. അവൾ ചുറ്റും നോക്കി. അപ്പോഴതാ നിലവിളികേട്ട് ചില മൃഗങ്ങൾ അകലെനിന്നു വരുന്നു. മുയൽക്കുട്ടനെ അന്വേഷിച്ചുള്ള വരവുതന്നെ! അവരുടെ കൂട്ടത്തിൽ മുയൽക്കുട്ടന്റെ അച്ഛനുമുണ്ട്്.
ഇതുതന്നെ അവസരം. മിന്നാമിന്നി അവരുടെ അടുത്തുചെന്ന് അവർക്ക് വഴികാട്ടി. അവളുടെ വെളിച്ചത്തിൽ ചതിയൻ കുറുക്കനെ എല്ലാവരും കണ്ടു.
അതോടെ പേടിച്ചുപോയ കുറുക്കൻ മുയൽക്കുട്ടനെ ഉപേക്ഷിച്ച് ഓടെടാ ഓട്ടം! മുയൽക്കുട്ടന്റെ അച്ഛൻ സന്തോഷത്തോടെ അവനെ ചേർത്തുപിടിച്ചു.
''ഈ മിന്നാമിന്നിയാ എന്നെ രക്ഷിച്ചത്.'', മുയൽക്കുട്ടൻ അച്ഛനോട് പറഞ്ഞു.
അതുകേട്ട് എല്ലാവരും നല്ലവളായ മിന്നാമിന്നിയോട് നന്ദി പറഞ്ഞു. എപ്പോഴും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ കൂട്ടുകാരും ശ്രമിക്കണേ.
Content Highlights: A heartwarming tale of bravery and quick thinking
Published: 23 Jun 2026, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented