'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'
അഞ്ചാം വയസ്സിലാണ് ഇസ്മയിലിന് കാഴ്ച നഷ്ടമായത്. വർഷങ്ങൾക്കുശേഷം അയാൾ കോയമ്പത്തൂരിൽ വച്ച് ഭാഗ്യലക്ഷ്മിയെ പരിചയപ്പെട്ടു. ആ പരിചയം പ്രണയമായപ്പോൾ അവളെ ജീവിതസഖിയാകാൻ ക്ഷണിച്ചു. മരണം വരെയും കൂടെ നിക്കാമോ എന്നുമാത്രം ചോദിച്ചു. കൂടെയുണ്ടാകുമെന്ന ഭാഗ്യലക്ഷ്മിയുടെ ഉറപ്പിൽ അവർ ഒരുമിച്ച് ജീവിതയാത്ര തുടങ്ങി. ' ഇക്കാലമത്രയും അവർക്ക് ഞാനും എനിക്ക് അവരും ഊന്നുവടികളായി' ഭാഗ്യലക്ഷ്മി പറയുന്നു.
കേരളത്തിലെത്തി കുറച്ചുനാൾ ലോട്ടറി കച്ചവടം ചെയ്ത് ഉപജീവനം നയിച്ചു. പിന്നീട് കടല കച്ചവടത്തിലേക്ക് മാറി. ഒരു മകനുണ്ടെങ്കിലും ജോലിക്കിടെ വീണ് പണിക്കുപോകാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ. വീട്ടുചെലവും വാടകയും കഴിഞ്ഞാൽ ജീവിക്കാൻ ഇവർക്ക് പിന്നെയും പാടുപെടണം. പരസ്പരം കൂട്ടിനുണ്ടാകുമെന്ന ഉറപ്പുമാത്രമാണ് ഈ വൃദ്ധദമ്പതികളുടെ കൈമുതൽ. ഭാഗ്യലക്ഷ്മി, കാനറ ബാങ്ക്, ആലുവ ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 0804101064974, IFSC CODE : CNRB0000804 ഫോൺ: 97517 51596
Content Highlights: peanut selling blind man and wife in calicut beach
Published: 26 Sept 2022, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented