.പലപ്പോഴും അച്ഛന് അദ്ദേഹത്തെ ക്രൂരമായി തല്ലുമായിരുന്നു. 'ഇവന് കുടുംബത്തിന്റെ പേര് കളയും' എന്ന് പറഞ്ഞ് വീടിന് പുറത്താക്കപ്പെട്ട ദിനങ്ങളും നിരവധിയാണ്.

ഒരു ചെറിയ മുറിയിൽ 12 പേർ ഒന്നിച്ച് അന്തിയുറങ്ങിയ കാലം, വിശപ്പിന്റെ കാഠിന്യവും അച്ഛന്റെ ക്രൂരമായ ശിക്ഷകളും ഒരേപോലെ സഹിക്കേണ്ടി വന്ന ബാല്യം. അന്ന് വിധിയെ ശപിച്ച് പിന്തിരിയാൻ തയ്യാറാകാതിരുന്നതുകൊണ്ട് മാത്രം ഇന്ന് രാജ്യം മുഴുവൻ അറിയപ്പെടുന്ന താരമായി മാറിയ ഒരാളുണ്ട് നടനും ലോക്സഭാ എം.പിയുമായ രവി കിഷൻ. സോഷ്യൽ മീഡിയയിലും തരംഗമാണ് രവി കിഷൻ. റീലുകളിൽ ചിരിപ്പിക്കുന്ന മീം മുഖം.കടുത്ത ദാരിദ്ര്യത്തിൽ നിന്ന് ഇന്ത്യൻ സിനിമയിലെയും രാഷ്ട്രീയത്തിലെയും ശ്രദ്ധേയ സാന്നിധ്യമായി മാറിയ അദ്ദേഹത്തിന്റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്ന ഒന്നാണ്.
ഉത്തർപ്രദേശിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു രവി കിഷന്റെ ജനനം. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം 12 അംഗങ്ങളടങ്ങുന്ന കുടുംബത്തിന് ഒരൊറ്റ ചെറിയ വീട്ടിലായിരുന്നു കഴിയേണ്ടി വന്നിരുന്നത്. അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ ഭക്ഷണത്തോ ഇല്ലാതെ കഴിഞ്ഞ അക്കാലത്ത്, ഈ ദാരിദ്ര്യത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന ആഗ്രഹം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉള്ളിൽ നിറയെ. അഭിനയത്തോടുള്ള ഭ്രാന്തമായ പ്രണയമാണ് അദ്ദേഹത്തിന്റെ ഉള്ളിൽ പ്രതീക്ഷയുടെ തിരിനാളം കൊളുത്തിയത്. ചെറുപ്പത്തിൽ ഗ്രാമത്തിലെ 'രാംലീല' നാടകങ്ങളിൽ സീതയുടെ വേഷം കെട്ടിയാണ് രവി കിഷൻ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.
മകൻ നാടകത്തിൽ പെൺവേഷം കെട്ടി നടക്കുന്നത് ഒരു പരമ്പരാഗത കുടുംബത്തിൽപ്പെട്ട അച്ഛന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായിരുന്നില്ല. സിനിമാ മോഹത്തിന്റെ പേരിൽ അച്ഛനിൽ നിന്ന് വലിയ തോതിലുള്ള അപമാനങ്ങളും കളിയാക്കലുകളുമാണ് രവി കിഷന് നേരിടേണ്ടി വന്നത്.പലപ്പോഴും അച്ഛൻ അദ്ദേഹത്തെ ക്രൂരമായി തല്ലുമായിരുന്നു. 'ഇവൻ കുടുംബത്തിന്റെ പേര് കളയും' എന്ന് പറഞ്ഞ് വീടിന് പുറത്താക്കപ്പെട്ട ദിനങ്ങളും നിരവധിയാണ്. എന്നാൽ അച്ഛന്റെ ഈ മർദ്ദനങ്ങളും പരിഹാസങ്ങളും തന്റെ ലക്ഷ്യത്തിലേക്കുള്ള വീര്യം കൂട്ടുകയേ ചെയ്തുള്ളൂവെന്ന് രവി കിഷൻ ഓർത്തെടുക്കുന്നു.
ഒടുവിൽ അച്ഛന്റെ കടുത്ത എതിർപ്പുകളെ മറികടന്ന്, കയ്യിൽ അല്പം പ്രതീക്ഷ മാത്രം കരുതി അദ്ദേഹം സ്വപ്നനഗരമായ മുംബൈയിലേക്ക് വണ്ടി കയറി. മുംബൈയിലെ പ്രാരംഭ കാലഘട്ടവും വൻ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. വിശപ്പടക്കാൻ പാടുപെട്ട ദിനങ്ങൾ, അവസരങ്ങൾക്കായി നിർമ്മാതാക്കളുടെ വാതിലുകൾ തോറും കയറിയിറങ്ങിയ നിമിഷങ്ങൾ. എന്നാൽ കഠിനാധ്വാനത്തിന് മുന്നിൽ വിധിക്ക് വഴിമാറേണ്ടി വന്നു. ഭോജ്പുരി സിനിമയിലെ സർവ്വകാല സൂപ്പർസ്റ്റാറായി ഉയർന്ന രവി കിഷൻ, പിന്നീട് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ തന്റേതായ മുദ്ര പതിപ്പിച്ചു. 'തേരേ നാം', 'ലക്', 'റേസ് ഗുർറം' തുടങ്ങി നിരവധിയായ ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം ജനപ്രിയനായി മാറി.
ഒരു വശത്ത് സിനിമാ ലോകത്ത് വിജയക്കൊടി പാറിച്ച അദ്ദേഹം മറു വശത്ത് ജനസേവന രംഗത്തേക്കും ചുവടുവെച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്ന് പാർലമെന്റ് അംഗമായി വിജയിച്ച അദ്ദേഹം ഇന്ന് ജനങ്ങളുടെ പ്രിയപ്പെട്ട പ്രതിനിധി കൂടിയാണ്.എന്റെ ഭൂതകാലത്തെ ദാരിദ്ര്യവും അച്ഛന്റെ ശിക്ഷകളുമാണ് എന്നെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്. നമ്മൾ എവിടെ നിന്ന് വരുന്നു എന്നതിലല്ല, എവിടേക്ക് എത്താൻ ആഗ്രഹിക്കുന്നു എന്നതിലാണ് കാര്യം,' രവി കിഷൻ പറയുന്നു.അപമാനിച്ചവർക്ക് മുന്നിൽ സ്വന്തം അധ്വാനം കൊണ്ട് മറുപടി നൽകിയ രവി കിഷന്റെ ജീവിതം, പ്രതിസന്ധികളിൽ തളർന്നുപോകുന്ന ഏതൊരാൾക്കും മുന്നോട്ടുപോകാനുള്ള വലിയൊരു പ്രചോദനമാണ്.
Content Highlights: Overcame extreme childhood poverty living with 12 family members in one room., Faced severe parental opposition and physical abuse for pursuing acting., Started his acting journey playing female roles in Ramlila plays., Achieved superstardom in Bhojpuri cinema and expanded to Hindi, Telugu, and Tamil films., Transitioned into politics as a Member of Parliament representing Gorakhpur.
Published: 06 Aug 2026, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented