ജനിച്ചപ്പോഴെ 3 വൃക്കകൾ ചതിച്ചു, നട്ടെല്ലിൽ ട്യൂമർ, ഒരു കാലില്ല; പക്ഷേ സാഹസികതകളിൽ പുലിയാണ് ശ്യം
പ്രവർത്തിക്കാത്ത മൂന്ന് വൃക്കകളുമായി ജനനം, 19 -ാം ദിവസം ആദ്യ ശസ്ത്രക്രിയ. ചുരുങ്ങിയ കാലം കൊണ്ട് ശ്യാം എന്ന തിരുവനന്തപുരം സ്വദേശി പിന്നിട്ട യാതനകൾക്ക് കണക്കില്ല. സ്വന്തം കാലിൽ ഇനി നടക്കാനാകില്ലെന്ന് വിധിയെഴുതിയപ്പോൾ അയാൾ പറക്കാൻ തീരുമാനിച്ചു. ആശുപത്രികളുടേയും മരുന്നിൻ്റേയും ഇടയിൽ നിന്ന് ശ്യാം എന്ന ചെറുപ്പക്കാരൻ ചിറകടിച്ച് പറന്നുയരുകയാണ്, തൻ്റെ സ്വപ്നങ്ങളിലേയ്ക്ക്.
മൂന്നാം വയസ്സിൽ ശ്യാമിന്റെ നട്ടെല്ലിൽ ട്യൂമർ കണ്ടെത്തി. എട്ട് വയസിൽ ഒരു കാൽ നഷ്ടമായി. ഇന്ന് പക്ഷേ ശ്യാം പിന്നിടാത്ത സാഹസിക മേഖലകൾ കുറവാണ്. 13,000 അടി ഉയരത്തിൽ നിന്ന് ഒരു കാലുമായി സ്‌കൈഡൈവ് ചെയ്തിന് ഐബിആർ അംഗീകാരം ശ്യാമിനെ തേടിയെത്തി. തൻ്റെ ജീവിതത്തിലെ യാതനകളിലെല്ലാം ഒപ്പം നിന്ന അമ്മയ്ക്കായി ഇനിയും നേട്ടങ്ങൾ കൊയ്യാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് അയാൾ. ജീവിതത്തിൽ തോൽവിയെ ഭയന്ന് പിന്തിരിയുന്നവർക്കെല്ലാം മുന്നോട്ടുള്ള ഊർജമായി മാറുകയാണ് ഈ ചെറുപ്പക്കാരൻ.
Content Highlights: Born with three non-functional kidneys and underwent surgery at 19 days old. Diagnosed with a spinal tumor at age three and lost a leg at age eight. Achieved a 13,000ft skydive, earning IBR recognition. Shyam serves as a symbol of resilience for those facing life's adversities
Published: 25 Apr 2026, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented