സ്ഫോടനത്തിൽ കാൽ നഷ്ടമായി; കൃത്രിമക്കാലിനായി കാത്തിരിക്കുന്നവർക്ക് തണലായി മുൻസൈനികൻ
കാൽ നഷ്ടമായവർക്ക് കൈത്താങ്ങാവുകയാണ് എറണാകുളം സ്വദേശി റെനിപോൾ. മൈൻ സ്ഫോടനത്തിൽ സ്വന്തം കാൽ നഷ്ടമായ റെനി നിരവധി പേർക്കാണ് കൃത്രിമക്കാൽ നിർമിച്ചു നൽകിയത്. സൈനികനായിരിക്കെ മൈൻ പൊട്ടി കാൽ നഷ്ടപ്പെട്ട റെനിപോൾ തന്റെ പിന്നീടുള്ള ജീവിതം ഈ പ്രശ്നമുള്ളവർക്കായി മാറ്റിവെയ്ക്കുകയായിരുന്നു.
ബി.എസ്.എഫ്. ജവാനായിരിക്കുമ്പോൾ 1993-ൽ ശ്രീനഗറിലുണ്ടായ സ്ഫോടനത്തിലാണ് ഇടതുകാലിൻ്റെ മുട്ടിന് താഴെയുള്ള ഭാഗം നഷ്ടപ്പെട്ടത്. റെനിയും ജവാന്മാരും വാഹനത്തിൽ സഞ്ചരിക്കുമ്പോൾ തീവ്രവാദികൾ കുഴിച്ചിട്ട മൈനുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. പുണെയിലെ സൈനിക ആശുപത്രിയിൽ കൃത്രിമക്കാൽ മാറ്റിവെക്കാനായി എത്തിയപ്പോൾ മൂന്നുവർഷം കാത്തിരിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. പിന്നെ സ്വന്തം ചെലവിൽ ജയ്പുരിലുള്ള സർക്കാർ കേന്ദ്രത്തിൽ കൃത്രിമക്കാൽ സജ്ജമാക്കി. ജയ്‌പുരിൽ ചികിത്സ തേടുമ്പോഴാണ് കൃത്രിമക്കാലിനായി കാത്തിരിക്കുന്നവരുടെ ദുരിതം കണ്ടറിഞ്ഞത്. കൃത്രിമക്കാലിനായി കാത്തിരിക്കുന്നവർക്ക് വേണ്ടിയായി പിന്നെ പ്രവർത്തനം.
2008-ൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രോസ്പെക്ടിക് ആൻഡ് ഓർത്തോട്ടിക്ക് റീഹാബിലിറ്റേഷൻ ടെക്‌നീഷ്യനായി നിയമിതനായി. ഓരോ രോഗിക്കും ഏതുതരത്തിലുള്ള കൃത്രിമ അവയമാണ് വേണ്ടത്, അതിന്റെ അളവ് നിശ്ചയിക്കൽ, നിർമാണം എന്നിവയെല്ലാം ചുമതലയാണ്. രോഗിയെ കൃത്രിമ അവയവം ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യും.രണ്ടുവർഷം മുമ്പ് സർക്കാർ സർവീസിൽനിന്ന് വിരമിച്ചു. പക്ഷേ, ഇപ്പോഴും ആ സേവനം അദ്ദേഹം മുടക്കിയിട്ടില്ല. ഇതുവരെ 600 പേർക്ക് പരിശീലനം നൽകി. താൻ രൂപകല്പനചെയ്ത ഉപകരണങ്ങളുമായി ആളുകൾ സാധാരണ ജീവിതത്തിലേക്ക് നടന്നുനീങ്ങുന്നത് കാണുന്നതാണ് ആഹ്ളാദത്തിന്റെ നിമിഷങ്ങളെന്ന് റെനി പറയുന്നു.
In Short: Kerala’s Renipole, who lost his leg in a mine blast, has dedicated his life to making artificial limbs and training over 600 people to walk again.
Content Highlights: Mine-blast survivor Renipole helps 600 people walk again.
Published: 26 Aug 2025, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented