ഹൈദരാബാദ്: സെക്കന്തരാബാദിലെ അതീവ സുരക്ഷയുള്ള സൈനിക കേന്ദ്രത്തിൽ വൻ സുരക്ഷാവീഴ്ച. നാല് എ.കെ. 47 ഉൾപ്പെടെ തോക്കുകളും വെടിക്കോപ്പുകളും സൈനികായുധങ്ങളും മോഷണംപോയതായി റിപ്പോർട്ട്. ഹൈദരാബാദിലെ കന്റോൺമെന്റ് ഏരിയയിലെ മദ്രാസ് റെജിമെന്റിലാണ് സംഭവം.
പ്രാഥമിക വിവരമനുസരിച്ച്, നാല് എകെ-47 തോക്കുകൾ, ആറ് പിസ്റ്റളുകൾ, ഒരു ഇൻസാസ് റൈഫിൾ എന്നിവയാണ് മോഷണം പോയിരിക്കുന്നത്. വെടിയുണ്ടകളും കാണാതായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ച രാത്രിയാണ് ആയുധങ്ങൾ കാണാതായ വിവരം സൈനിക ഉദ്യോഗസ്ഥർ അറിഞ്ഞത്. തുടർന്ന് തിങ്കളാഴ്ച ബെല്ലാരം പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതീവ സുരക്ഷാ മേഖലയിൽ നടന്ന ആയുധമോഷണം വൻ ആശങ്കയാണ് ഉയർത്തുന്നത്. കാണാതായ ആയുധങ്ങൾ എവിടെയൊക്കെയാണ് ഉണ്ടായിരുന്നതെന്നതും ഇവയുടെ രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ സൈനിക കേന്ദ്രത്തിനകത്തുള്ള ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വിശദാന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ആയുധങ്ങൾ ഒന്നിച്ച് മോഷ്ടിച്ചതാണോ പലഘട്ടങ്ങളായി കൊണ്ടുപോയതാണോ എന്നതും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Content Highlights: 12 weapons including four AK-47s and six pistols stolen from Secunderabad military camp, Incident occurred at the Madras Regiment in the Hyderabad cantonment area, Bolarum police registered a case and initiated an investigation, CCTV footage and internal involvement being probed by authorities
Published: 01 Sept 2026, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented