ലോകകപ്പ് പ്രതീക്ഷകളെ അവരുടെ ഏഴാം നമ്പറുകാരന്റെ ചുമലില്‍ താങ്ങിവെച്ചാണ് ഇക്കുറിയും പോര്‍ച്ചുഗല്‍ എത്തുന്നത്‌. അയാളെ കീഴടക്കാതെ ആ സാമ്രാജ്യത്തെ തകര്‍ക്കാനാവില്ലെന്ന ഉറച്ച ബോധ്യത്തില്‍ പോര്‍ച്ചുഗീസ് പട പന്തുതട്ടാനിറങ്ങുകയാണ്. ഇത്തവണ ശക്തമായ നിരയുമായാണ് പോര്‍ച്ചുഗലിന്റെ വരവ്. മുന്നേറ്റവും മധ്യനിരയും പ്രതിരോധവുമെല്ലാം സുസജ്ജമാണ്.

To advertise here,

ഇത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാനലോകകപ്പായിരിക്കും. യുസേബിയോ, ലൂയിസ് ഫിഗോ തുടങ്ങിയ ഇതിഹാസങ്ങളെല്ലാം പോര്‍ച്ചുഗലിനായി ബൂട്ടുകെട്ടിയെങ്കിലും ഒരു ലോകകപ്പ് നേടാനായിട്ടില്ല. റോണോ തങ്ങള്‍ക്ക് ലോകകപ്പ് സമ്മാനിക്കുമെന്ന സ്വപ്‌നത്തിന് പിന്നാലെയാണ് പോര്‍ച്ചുഗീസ് ജനത. വിശ്വകിരീടവുമായി ആ ഇതിഹാസചരിത്രം പൂര്‍ണമാകുമോ? കായികലോകമൊന്നടങ്കം കാത്തിരിക്കുകയാണ്.