ന്യൂയോര്‍ക്ക്: ലയണല്‍ മെസി ലോകകപ്പില്‍ ധരിച്ച ആറ് ജഴ്സികള്‍ ലേലത്തില്‍ വിറ്റു. 65 കോടി രൂപയ്ക്കാണ് (7.8 മില്യണ്‍ ഡോളര്‍) വിറ്റത്. ഖത്തറില്‍ ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനലില്‍ ആദ്യപകുതിയില്‍ മെസി അണിഞ്ഞ ജഴ്സിയും ഇക്കൂട്ടത്തിലുണ്ട്. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ജഴ്സികള്‍ ലേലത്തില്‍ വെച്ചത്.
'ഈ ജഴ്സികള്‍ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നിന്റെ വ്യക്തമായ ഓര്‍മപ്പെടുത്തല്‍ മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിന്റെ കരിയറിലെ പരമോന്നത നിമിഷവുമായും ഇതിന് ബന്ധമുണ്ട്'- ജഴ്സികള്‍ ലേലത്തില്‍വെച്ച സോത്ബെയ് ഹൗസ് പ്രതികരിച്ചു.
അതേസമയം ജഴ്സി ലേലത്തില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന റെക്കോഡ് തുക ഇതല്ല. 1998-ല്‍ എന്‍.ബി.എ. ഫൈനലിലെ ഉദ്ഘാടന മത്സരത്തില്‍ മൈക്കിള്‍ ജോര്‍ദാന്‍ അണിഞ്ഞ ജഴ്സിയാണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്. 10.1 മില്യണ്‍ ഡോളറിനാണ് ഇത് വിറ്റുപോയിരുന്നത്.
Content Highlights: jerseys worn by lionel messi in argentina's world cup triump sell for $7.8 million
Published: 15 Dec 2023, 01:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented