ചെന്നൈ നഗരത്തിനുള്ളിലെ തത്തകളുടെ വീട് | PARROT MAN OF CHENNAI
ചെന്നൈ നഗരത്തിലെ ചിന്ദാദ്രിപേട്ടിലാണ് പാരറ്റ്മാൻ എന്നറിയപ്പെടുന്ന സുദർശന്റെ വീട്. പതിനഞ്ച് വർഷം മുമ്പാണ് സുദർശനും ഭാര്യ വിദ്യയും ചേർന്ന് ദിവസവും പ്രിയപ്പെട്ട തത്തകൾക്ക് അന്നമൂട്ടാൻ ആരംഭിച്ചത്. ഇപ്പോൾ എല്ലാ ദിവസവും സുദർശന്റെ മട്ടുപ്പാവിലെത്തുന്ന തത്തകളെ കാണാനായി നൂറുകണക്കിന് പേരാണ് ഇവിടേക്ക് എത്തുന്നത്. വൈകുന്നേരം നാല് മണിമുതൽ ആറ് മണിവരെയാണ് തത്തകളെ കാണാനുള്ള അവസരം.
തത്തകളെ കാണാനായി ഊഴം കാത്തുനിൽക്കുന്നവരെ പേര് വിളിച്ച് സ്വീകരിക്കുന്നത് വിദ്യയാണ്. അകത്തേക്ക് കയറിയാൽ സുദർശന്റെ പൊടി മാജിക്കുകളാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. അല്പം മാജിക് ആസ്വദിച്ചാൽ പിന്നെ നേരെ മട്ടുപ്പാവിലേക്ക്. മട്ടുപ്പാവിലെത്തിയാൽപ്പിന്നെ കണ്ണിനും മനസിനും കുളിർമ നൽകിക്കൊണ്ട് ആയിരത്തിലധികം തത്തകൾ നമുക്ക് ചുറ്റും കൂടും. പാരറ്റ് സുദർശന്റെ വീട്ടിലെത്തുന്ന തത്തകളെ കാണാനായി പ്രവേശനം സൗജന്യമാണ്. നേരത്തെ അപ്പോയിൻമെന്റെടുക്കുന്നവർക്ക് മാത്രമാണ് അവസരം.
പ്രൊഡ്യൂസർ: അമൃത എ.യു., ക്യാമറ: അഭിലാഷ് ചിറക്കടവ്, എഡിറ്റ്: അർജുൻ കൈതത്തിൽ
Content Highlights: Meet the Parrot Man of Chennai: A Magical Sanctuary for Thousands
Published: 11 Mar 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented