Jyothy Labs മകൾക്ക് കൈമാറി; 80-ന്റെ ചെറുപ്പവുമായി വീണ്ടും സംരംഭകനായി എം.പി.രാമചന്ദ്രൻ
വമ്പൻ FMCG കമ്പനികളോട് മത്സരിച്ച്, ഇന്ത്യയിലെ സൂപ്പർമാർക്കറ്റുകൾ മുതൽ ചെറിയ പെട്ടിക്കടകൾ വരെ ഉത്പന്നങ്ങളെത്തിച്ച് ശ്രദ്ധേയമായ ബ്രാൻഡുകൾ സൃഷ്ടിച്ച ഒരു മലയാളി സംരംഭകൻ. Ujala ഉൾപ്പെടെയുള്ള ബ്രാൻഡുകളിലൂടെ ഇന്ത്യൻ വിപണിയിൽ സ്വന്തം ഇടം നേടിയ Jyothy Labs എന്ന സ്ഥാപനത്തിന് പിന്നിലെ മനുഷ്യൻ. ഒരു ആശയത്തിൽ നിന്ന് സംരംഭം ആരംഭിച്ച്, അത് വളർത്തി, ഓഹരി വിപണിയിലെത്തിച്ച്, ഒടുവിൽ മകൾക്ക് നേതൃത്വച്ചുമതല കൈമാറി.
എൺപതാം വയസ്സിൽ അദ്ദേഹം എന്തായിരിക്കും ചെയ്യുന്നത്? സ്വന്തം ബിസിനസ് സാമ്രാജ്യം കൈമാറിയശേഷം വിശ്രമജീവിതം നയിക്കുകയായിരിക്കും, അല്ലേ? എന്നാൽ അദ്ദേഹം വിശ്രമത്തിലല്ല. ഈ പ്രായത്തിലും ഒരു സ്റ്റാർട്ടപ്പുകാരന്റെ ചുറുചുറുക്കോടെയും പുതിയ ആശയങ്ങളോടെയും മറ്റൊരു സംരംഭം കെട്ടിപ്പടുക്കുകയാണ്. പുതിയ ഉത്പന്നങ്ങൾ, പുതിയ പരീക്ഷണങ്ങൾ, പുതിയൊരു സംരംഭക യാത്ര.
ജ്യോതി ലാബ്സിന്റെ സ്ഥാപകനും ഇപ്പോൾ അമൃത് വേണി എന്ന ഉത്പന്നത്തിലൂടെ ശ്രദ്ധേയമായ സഹ്യാദ്രി ബയോലാബ്സ് കെട്ടിപ്പടുക്കുന്ന എം.പി.രാമചന്ദ്രൻ എന്ന വ്യവസായപ്രമുഖൻ. അദ്ദേഹത്തിന്റെ ജീവിതവും ബിസിനസ് യാത്രയും അനുഭവങ്ങളും പാഠങ്ങളും അറിയാം, Business & Beyond ന്റെ ആദ്യ എപ്പിസോഡിൽ.
Content Highlights: The idea behind Ujala — How M. P. Ramachandran turned a fabric whitener into a household brand and laid the foundation for Jyothy Labs
Published: 29 Nov 2026, 06:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented