സോഷ്യൽ മീഡിയയിൽ ഇന്ന് നിരവധി പേർക്ക് പ്രചോദനമായി മാറുകയാണ് തിരുവനന്തപുരം വർക്കല സ്വദേശി ഷാജിർ. മോട്ടിവേഷണൽ കണ്ടന്റുകൾ, ഡെയിലി റൂട്ടീൻ, ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ടാണ് ഷാജിർ ശ്രദ്ധ നേടുന്നത്. വെറുമൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നതിലുപരി, ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന നിരവധി പേർക്ക് പ്രചോദനമാകാനും ഷാജിറിന് കഴിയുന്നുണ്ട്. തന്റെ വീഡിയോകളിലൂടെ നല്ല ശീലങ്ങൾ പിന്തുടരാനും ലക്ഷ്യങ്ങളിലേക്ക് മുന്നേറാനും പലരെയും പ്രേരിപ്പിക്കുന്നു. എങ്ങനെയാണ് ഈ യാത്ര തുടങ്ങിയത്? സോഷ്യൽ മീഡിയയിലെ സ്വാധീനം ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കി? തന്റെ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും ഭാവി സ്വപ്നങ്ങളുമെല്ലാം ഷാജിർ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവയ്ക്കുന്നു.

To advertise here,