ഫുട്ബോൾ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു കോഴിക്കോട് കുന്ദമംഗലത്തിന് സമീപമുള്ള കുരിക്കത്തൂർ ഗ്രാമം. സമ്മാനപദ്ധതി നടത്തി പണം സ്വരൂപിച്ച് ഒരേക്കർ കളിസ്ഥലം വാങ്ങിയ കുരിക്കത്തൂർകാരുടെ സ്വന്തം ക്ലബ്ബായ സരിലയയുടെ നേതൃത്വത്തിൽ വമ്പൻ ഒരുങ്ങളാണ് പുരോഗമിക്കുന്നത്. ഒട്ടേറെ പരിപാടികൾക്ക് പുറമെ സോക്കർ കാർണിവലും ഇവിടെ ഒരുക്കുന്നുണ്ട്. വലിയ സ്ക്രീനിൽ അഞ്ഞൂറിലധികം പേർക്ക് ഒരുമിച്ചിരുന്ന് കളി കാണാനുള്ള സംവിധാനവുമുണ്ട്. ഫുട്ബോൾ ഇതിഹാസങ്ങളായ മറഡോണയുടെയും പെലെയുടെയും എട്ടടി ഉയരമുള്ള പ്രതിമകളാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകർഷണം. കുട്ടികളും സ്ത്രീകളുമുൾപ്പെടെ ഒരു നാട് ഒന്നാകെ ഫുട്ബോൾ ആവേശത്തിന്റെ പരകോടിയിലാണ്. ജേഴ്‌സിയുമിട്ട് ആർപ്പുവിളിക്കുന്ന ഓരോ കുരിക്കത്തൂരുകാരിലും അത് നേരിട്ട് കാണാം. ഇവിടെ ഇനി ഉറക്കമില്ലാത്ത രാത്രികളാണ്.

To advertise here,