കളിക്കളത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം മറികടക്കാൻ താരസമ്പത്തുകൊണ്ട് പോർച്ചുഗലിന് കഴിഞ്ഞേക്കും. എന്നാൽ, ജനപ്രീതിയടക്കമുള്ള കാര്യങ്ങളിൽ പുതിയൊരു സൂപ്പർതാരം ഉയർന്നുവരുന്നതുവരെ പോർച്ചുഗൽ ഫുട്‌ബോളിന് പ്രതിസന്ധിയുണ്ടാകും.

To advertise here,

ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ കളിക്കാൻ പോർച്ചുഗൽ ശീലിച്ചിട്ടുണ്ട്. എന്നാൽ, ഇതിഹാസതാരമില്ലാത്ത പോർച്ചുഗലിന് ആഗോള ഫുട്‌ബോളിൽ ലഭിക്കുന്ന സ്വീകാര്യതയാകും ഇനി അറിയാനുള്ളത്. ടീമിന്റെ ജനപ്രീതിയിലും വിപണിമൂല്യത്തിലും സ്‌പോൺസർഷിപ്പ് അടക്കമുള്ള വാണിജ്യകാര്യങ്ങളിലും ഇത് പ്രതിഫലിക്കുമെന്നുറപ്പ്. ലൂയി ഫിഗോയ്ക്കുശേഷം പൊടുന്നനെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉയർന്നുവന്നതുപോലെ മറ്റൊരു സൂപ്പർതാരം വരുന്നതിനാകും പോർച്ചുഗൽ ഫുട്‌ബോളും കാത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ലോകകപ്പ് കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ജേഴ്‌സി വിറ്റുപോയത് ക്രിസ്റ്റ്യാനോയുടേതായിരുന്നെന്ന് വ്യാപാരികൾ തന്നെയാണ് വെളിപ്പെടുത്തിയത്. പ്രായം 41 ആയിട്ടും, ഫോമിലല്ലാതിരുന്നിട്ടും കേരളത്തിന്റെ കൗമാരലോകത്ത് ക്രിസ്റ്റ്യാനോയൊരു വികാരമായിരുന്നു. ഇത് ഫുട്‌ബോൾ ലോകത്തിന്റെതന്നെ പ്രതിഫലനമായി കാണാം. ഇതിഹാസം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് പടിയിറങ്ങുമ്പോൾ പോർച്ചുഗൽ ഫുട്‌ബോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ആരാധകനഷ്ടമാകും.

കളിക്കളത്തിൽ

പോർച്ചുഗൽ ക്രിസ്റ്റ്യാനോയുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഏത് രീതിയിൽ കളിക്കുന്നെന്നതിന്റെ പഠനറിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 2017 മുതലുള്ള കണക്കും അതിലുണ്ട്. ഇത് പ്രകാരം ക്രിസ്റ്റ്യാനോയില്ലാത്ത പോർച്ചുഗലിന് കളിക്കളത്തിൽ നേരിയ മുൻതൂക്കമുണ്ട്.

ക്രിസ്റ്റ്യാനോ കളിക്കളത്തിൽ ഏകനായ പോരാളിയാണ്. ടീമിനെ ജയിപ്പിക്കാൻ ഏതറ്റംവരെ പൊരുതാനും അയാൾ തയ്യാറാണ്. എന്നാൽ, അത് ടീമിനെ ഒരുമിപ്പിച്ചുകൊണ്ട് പോകുന്നതിൽ വലിയ വിജയമായിരുന്നില്ല. ലോകകപ്പിലടക്കം ക്രിസ്റ്റ്യാനോ കളിക്കളത്തിൽ ഒറ്റപ്പെടുന്നത് ഫുട്‌ബോൾ ലോകം കണ്ടു.

ഒടുവിൽ ടീം ക്യാമ്പ് വിടുന്നതിനും വിലക്ക് ലഭിക്കുന്നതിനും കാരണമായ പരിശീലകനോടുള്ള ഭിന്നതയുടെ അടിസ്ഥാനവും ടീമിലെ സ്വാധീനക്കുറവാണ്.

കണക്കുകൾ പറയുന്നത്

2017 മുതൽ പോർച്ചുഗൽ കളിച്ചത് 128 മത്സരങ്ങളിൽ. ഇതിൽ 98 എണ്ണത്തിലും ക്രിസ്റ്റ്യാനോ ടീമിലുണ്ടായിരുന്നു. അപ്പോഴത്തെ വിജയശരാശരി 63%. ക്രിസ്റ്റ്യാനോയില്ലാതെ ടീം കളിച്ചത് 28 മത്സരങ്ങളിൽ. വിജയശരാശരി 64 %. 98 കളിയിൽ പോർച്ചുഗൽ 210 ഗോൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോയില്ലാത്ത 28 കളിയിൽ 75 ഗോൾ വന്നു.

പോർച്ചുഗൽ ആക്രമണം

ക്രിസ്റ്റ്യാനോ വിരമിച്ചെങ്കിലും പോർച്ചുഗലിന് ശക്തമായ ആക്രമണനിരയുണ്ട്. ഗോൺസാലോ റാമോസ്, ജാവോ ഫെലിക്‌സ്, റാഫേൽ ലിയാവോ, പെഡ്രോ നെറ്റോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ അണിനിരക്കുന്ന ആക്രമണം എതിരാളികൾ ഭയക്കുന്നതാണ്. രണ്ട് സ്‌െ്രെടക്കർമാരെ മുൻനിർത്തിയാണ് പരിശീലകൻ യോർഗെ ജെസ്യൂസ് നാല് മത്സരങ്ങളിലും കളിച്ചത്.

വിവിധ പരിശീലകർക്ക് കീഴിലെ പ്രകടനം

ലൂയി ഫിലിപ്പ് സ്‌കോളാരി [2003-2008]

മത്സരം 58 ഗോൾ 21

കാർലോസ് ക്വീറോസ് [2008-10]

മത്സരം 18 ഗോൾ 2

പൗളോ ബെന്റോ [2010-2014]

മത്സരം 38 ഗോൾ 27

ഫെർണാണ്ടോ സാന്റോസ് [2014-2022]

മത്സരം 82 ഗോൾ 68

റോബർട്ടോ മെൻഡസ് [2023-2026]

മത്സരം 37 ഗോൾ 28

യോർഗെ ജെസ്യൂസ് [2026]

മത്സരം 1 ഗോൾ 0