ബലൂണുകള്‍ രസകരമായി വിവിധ ആകൃതികളില്‍ നിര്‍മ്മിക്കുകയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബലൂണ്‍ കലാകാരി ജ്വാല പ്രീത്. ബലൂണ്‍ ആര്‍ടിസ്റ്റ് ആയ അമ്മ ഷിജിന ചെയ്യുന്നത് കണ്ടാണ് രണ്ട് വയസ്സില്‍ ജ്വാല ഈ കലാവിരുത് പഠിച്ചെടുത്തത്. ഇന്ന് ബലൂണുകള്‍ കൊണ്ട് മായാജാലം വരെ കാണിക്കും ഈ കൊച്ചുമിടുക്കി. നിരവധി സ്റ്റേജ്ഷോകളും ഇതിനോടകം ജ്വാല ചെയ്തുകഴിഞ്ഞു. കണ്ണൂര്‍ സ്വദേശിയും മെന്റലിസ്റ്റുമായ പ്രീത് അഴീക്കോടാണ് അച്ഛന്‍.

To advertise here,