72-ാമത്തെ വയസില്‍ ഹിമാലയന്‍ സ്വപ്നങ്ങളെ കീഴടക്കിയിരിക്കുകയാണ് വയനാട് കാവുംമന്ദം സ്വദേശി ടി.ജെ.മാര്‍സ്. കേരളത്തില്‍ നിന്ന് എവറസ്റ്റ് ബേസ് ക്യാമ്പ് പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായം കൂടിയ ആളാണ് ടി.ജെ.മാര്‍സ്. വയനാട്ടിലെ ഗ്ലോബ് ട്രക്കേഴ്‌സ് കണ്‍സര്‍വേഷന്‍ അഡ്വഞ്ചര്‍ ആന്‍ഡ് ട്രക്കിങ് സൊസൈറ്റിയുടെ കൂടെയാണ് മാര്‍സ് ഹിമാലയം കീഴടക്കി തിരിച്ചുവന്നത്. മലഞ്ചരക്ക് വ്യാപാരി കൂടിയാണ് മാര്‍സ്. സന്തോഷം തരുന്ന ഏത് കാര്യത്തിലും വിശ്വാസമര്‍പ്പിച്ച് അത് പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നാണ് മാര്‍സിന്റെ സന്ദേശം.

To advertise here,