ചങ്ങനാശ്ശേരി പഴയപള്ളിക്കടുത്ത് ചായക്കട നടത്തിയിരുന്ന ഒരു ചെല്ലപ്പൻ പിള്ളയുണ്ടായിരുന്നു. പക്ഷേ ചെല്ലപ്പൻ പിള്ള എന്നുപറഞ്ഞാൽ മൂപ്പരെ ആർക്കും മനസ്സിലാവില്ല, 'ഇഡ്ഡലി പിള്ളേച്ചൻ' എന്ന് തന്നെ ചോദിക്കണം. ഇഡ്ഡലി പിള്ളേച്ചന്റെ സ്പെഷ്യൽ ഇഡ്ഡലി - താറാമുട്ട കോമ്പിനേഷന് നാട് മുഴുവൻ ഫാൻസായിരുന്നു. അതിന് കാര്യവുമുണ്ട്. ഇഡ്ഡലിക്ക് സാധാരണ കണ്ടുവരുന്ന വറുത്തരച്ച ചമ്മന്തിപ്പൊടിയോ ചട്നിയോ സാമ്പാറോ  അല്ല പിള്ളേച്ചന്റെ കോമ്പിനേഷൻ. ഇഡ്ഡലിയും നല്ല വലുപ്പമുള്ള താറാമുട്ട റോസ്റ്റും കടലക്കറിയും കട്ടിച്ചമ്മന്തിയും വടയുമാണ് ഇവിടുത്തെ സ്പെഷ്യൽ. ഈ വെറൈറ്റി കോമ്പിനേഷൻ കഴിക്കാൻ സിനിമാക്കാരും സാഹിത്യകാരും അടക്കം നിരവധി പേർ എത്താറുണ്ട്.

To advertise here,