കുറച്ച് ഓവറായാലെ എല്ലാവരും ശ്രദ്ധിക്കുകയുള്ളൂവെന്ന ട്രോള്‍ വാക്കുകള്‍ പോലെ കണക്ടിങ് ഇന്ത്യയെന്ന പേര് മാറ്റി കണക്ടിങ് ഭാരതാക്കി മാറ്റിയിരിക്കുകയാണ് നമ്മുടെ ബി.എസ്.എന്‍.എല്‍. കണക്ടിങ് ഇന്ത്യയെന്ന നീല നിറത്തിലുള്ള ലോഗോയ്ക്ക് പകരമായി കാവിനിറത്തിലുള്ള ഭൂഗോളത്തില്‍ കണക്ടിങ് ഭാരത് എന്നെഴുതിയിട്ടുള്ള പുതിയ പേരും ലോഗോയുമാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. 

To advertise here,

ടവറിന് തൊട്ടടുത്ത് നിന്നാല്‍ പോലും നെറ്റ് കിട്ടാറില്ലെന്ന പഴിയൊക്കെ ബി.എസ്.എന്‍.എല്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും സെറ്റപ്പിന് ഒരു കുറവുമുണ്ടാകരുതെന്ന നിര്‍ബന്ധമുണ്ട് പുതിയ കണക്ടിങ് ഭാരതിന്. അതുകൊണ്ട് തന്നെ പുതിയ കുറച്ച് സേവനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.