ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം സേവനദാതാവായ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി പ്രത്യേക പ്രീപെയ്ഡ് ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഓഫർ പ്രകാരം, തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നവർക്ക് അധിക വാലിഡിറ്റി ലഭിക്കും. സ്വകാര്യ ടെലികോം സേവനദാതാക്കൾ സാധാരണ നൽകാത്ത വിധമുള്ള ഓഫറാണിത്.
എന്നാൽ ഇതിനൊരു പരിമിതിയുണ്ട്, ബിഎസ്എൻഎലിന്റെ സാധാരണ റീച്ചാർജുകൾ ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഈ ഓഫർ കൊണ്ട് പ്രയോജനമുണ്ടാവില്ല. കാരണം 2399 രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഈ അധിക വാലിഡിറ്റി ലഭിക്കുക.
സാധാരണ നിലയിൽ 2399 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ലഭിക്കുക. 365 ദിവസം അതായത് ഒരു വർഷമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ പുതിയ ഓഫർ അനുസരിച്ച് ഉപയോക്താക്കൾക്ക് 47 ദിവസങ്ങൾ കൂടി അധികമായി വാലിഡിറ്റി ലഭിക്കും. ഇതുവഴി ഈ പ്രീപെയ്ഡ് റീച്ചാർജ് ചെയ്യുന്നവർക്ക് ആകെ 412 ദിവസങ്ങൾ തടസമില്ലാത്ത സേവനം ഉപയോഗിക്കാം.
പരിമിതകാല ഓഫർ മാത്രമാണിത്, ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 12 വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് ബിഎസ്എൻഎൽ ഈ ഓഫർ അവതരിപ്പിച്ചത്. ബിഎസ്എൻഎൽ വെബ്സൈറ്റ് വഴിയും, ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ഈ റീച്ചാർജ് ചെയ്യാം.
Content Highlights: BSNL has introduced a limited-period Independence Day offer on its Rs 2,399 annual prepaid plan, granting users 47 days of additional validity to provide a total of 412 days of continuous service with 2GB daily data and unlimited calling.
Published: 16 Aug 2026, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented