എവിടെ ക്യാമറവെച്ചാലും മനോഹരമായ ഫ്രെയിം. മുന്നിൽ ആർച്ചുപോലെ വളഞ്ഞുനിൽക്കുന്ന മുളങ്കൂട്ടങ്ങൾ. മുകളിൽ മുളയിലകൾ കൊണ്ട് പന്തൽ. ആ മുളം തണലിനുകീഴിൽ മനോഹരമായ കാഴ്ചകൾ കണ്ട് കഥകൾ പറഞ്ഞ് എത്രനേരം വേണമെങ്കിലും ഇരിക്കാം. തൃശ്ശൂർ ജില്ലയിലെ മുപ്ലിയത്താണ് ഈ മുളങ്കാട്. 

To advertise here,

തൃശ്ശൂരിൽ നിന്ന് ഏതാണ്ട് 45 മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെ എത്താം. മുപ്ലിയം അങ്ങാടിയിൽ നിന്ന് ഒന്നര കിലോമീറ്റർ പിന്നിട്ടാൽ പിന്നെ റോഡിന്റെ ഒരരികിൽ നിന്ന് തുടങ്ങും മുളങ്കൂട്ടങ്ങളുടെ കാഴ്ചകൾ. നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം അകത്തുചെല്ലാൻ മടിക്കുന്നത്രയും തിങ്ങിയാണ് മുളമേലാപ്പ്. വനംവകുപ്പിന്റെ ഉടമസ്ഥതയിലാണ് ഈ മുളങ്കാട് സ്ഥിതി ചെയ്യുന്നത്. കാവൽക്കാരായി ആരുമില്ല. പ്രകൃതിയെ ദ്രോഹിക്കാതെ ആ കാഴ്ചകൾ ആവോളം നുകരാം.