കോഴിക്കോട് ജില്ലയിൽ അധികമാർക്കും അറിയാത്ത ഒരു വെള്ളച്ചാട്ടമുണ്ട്. തൊട്ടിൽപ്പാലത്തിനടുത്തുള്ള ചാപ്പൻതോട്ടം വെള്ളച്ചാട്ടമാണ് ആ ഹിഡൻ ജെം. കുറ്റ്യാടി ചുരത്തില്‍ എത്തുന്നതിന് മുമ്പെ ഒന്നരകിലോമീറ്റര്‍ മാറിയാണ് ചാപ്പൻതോട്ടം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടി ടൗണിൽ നിന്ന് ഏതാണ്ട് 10 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. മഴക്കാലത്താണ് ചാപ്പൻതോട്ടം അതിന്റെ വിശ്വരൂപം കാണിക്കുന്നത്. സോഷ്യൽ മീഡിയാ റീലുകൾ വഴിയാണ് വെള്ളച്ചാട്ടം ഇപ്പോൾ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്.

To advertise here,

In Short | In Kozhikode district lies a little-known natural wonder — the Chappanthottam Waterfalls, near Thottilpalam. Located about 1.5 km before Kuttiady Churam and roughly 10 km from Kuttiady town, this hidden gem comes alive during the monsoon season when its full glory is revealed.