ആറ്റുകാല്‍ അമ്മയ്ക്കുള്ള നേർച്ച; കാർഷിക സ്മരണയുമായെത്തുന്ന കതിർകാള
കാർഷിക സ്മരണ ഉയർത്തിക്കൊണ്ട് ആറ്റുകാലമ്പല നടയിൽ എല്ലാ വർഷവും കതിർകാളയെത്തും. നെല്‍ക്കതിര്‍മണി കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപത്തെ എഴുന്നള്ളിച്ച് ആറ്റുകാല്‍ അമ്മയ്‌ക്ക് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ചടങ്ങാണത്. തിരുവനന്തപുരം വഞ്ചിയൂര്‍ പുത്തൻ റോഡ് നിവാസികളുടെ നിവേദ്യമാണ് പതിറ്റാണ്ടുകളായി തുടരുന്ന ആചാരം.
കറ്റ വിതച്ച് കതിരാക്കി, കതിര്‍മണികള്‍ കൊണ്ട് മാല കെട്ടി, അളവനുസരിച്ച് വെട്ടി വച്ചുപിടിപ്പിക്കും. 21 ദിവസത്തെ വ്രതശുദ്ധിയിലാണ് കതിരുകാളയെ ഒരുക്കുന്നത്. കതിരുകാളയുടെ മുഖത്തിന്റെ മാതൃക ശില്‍പിയുടെ കരവിരുതിൽ തെളിയും. വഞ്ചിയൂര്‍ പ്രദേശത്ത് ഊരുചുറ്റി നാട്ടുകാരെയെല്ലാം വണങ്ങിയശേഷമാണ് കതിരുകാള യാത്രയാവുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് എത്തിച്ചേരുമ്പോള്‍ ക്ഷേത്രഭാരവാഹികള്‍ പൂജാദികര്‍മങ്ങളോടെ കതിരുകാളയെ സ്വീകരിക്കും. കതിരുകാളയെ വണങ്ങി സർവൈശ്വര്യത്തിന്റെയും പ്രതീകമായ കതിര്‍ മണികള്‍ സ്വീകരിച്ചാണ് ഭക്തർ ക്ഷേത്രത്തിൽ നിന്ന് യാത്രയാകുന്നത്.
Content Highlights: Kathirkala; unique Attukal Pongala tradition where a bull model is offered to the goddess
Published: 12 Mar 2025, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented