
അവിചാരിതമായാണ് കാഴ്ചയില്ലാത്ത ആയിഷ സമീഹയെന്ന കൊച്ചുവായനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് എഴുത്തുകാരന്‍ അനീഷ് സ്‌നേഹയാത്രയുടെ കണ്ണിലുടക്കിയത്. കാഴ്ചപരിമിതിയുള്ളവര്‍ക്ക് വായിക്കാന്‍ ബ്രെയില്‍ ലിപിയില്‍ വേണ്ടത്ര പുസ്തകങ്ങള്‍ ലഭ്യമല്ലെന്ന് പരിഭവമായിരുന്നു അതിലത്രയും. പുസ്തകശാലയിലും മേളകളിലും ബ്രെയില്‍ ലിപിയിലെ പുസ്തകങ്ങള്‍ അന്വേഷിച്ചപ്പോഴുണ്ടായ അനുഭവം അനീഷിനെ തൊട്ടു. പക്ഷേ, മറുപടി ഫേസ്ബുക്കില്‍ നല്‍കിയില്ല. പകരം സ്വന്തം കവിതാസമാഹാരമായ 'പിന്നിട്ട വഴികളും വരികളും' ബ്രെയില്‍ ലിപിയില്‍ പ്രസിദ്ധീകരിച്ച് ആയിഷയ്ക്ക് സമ്മാനിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയായ ആയിഷ സേവാമന്ദിര്‍ പോസ്റ്റ് ബേസിക് സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിനിയാണ്. കേരളത്തില്‍ ആദ്യമായി ബ്രെയില്‍ ലിപിയിലേക്ക് പരിവര്‍ത്തനം ചെയപ്പെട്ട കവിതാസമാഹാരം കൂടിയാണ് 29 കവിതകള്‍ അടങ്ങുന്ന 'പിന്നിട്ട വഴികളും വരികളും'. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിന്റെ സഹായത്തോടെയാണ് പുസ്തകം ബ്രെയില്‍ ലിപിയിലേക്ക് പരിവര്‍ത്തനം ചെയ്തത്.
Content Highlights: Aneesh Snehayathra, poetry collection, Braille script, aysha sameeha
Published: 10 Aug 2024, 09:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented