ബംഗീ ജമ്പിങ് :ഒരു ത്രില്ലിങ് സാഹസിക വിനോദമാണ് ബംഗീ ജമ്പിങ്. വലിയൊരു കയർ കാലിൽ കെട്ടിയാണ് ബംഗീ ജമ്പിങ് ചെയ്യുന്നവർ ഉയരത്തിൽ നിന്നും ചാടുക.
റാഫ്റ്റിങ്: പുഴയിലോ വെള്ളച്ചാട്ടങ്ങളിലോ തുഴഞ്ഞുപോകുന്ന വിനോദമാണ് റാഫ്റ്റിങ്. ഇതിനായി കാറ്റു നിറച്ച റാഫ്റ്റ് എന്ന ഉപകരണം ആണ് ഉപയോഗിക്കുക. ഓരോ ക്ലാസ്സുകളായി റാഫ്റ്റിങ്ങിന്റെ ഓരോ ഘട്ടങ്ങളും തരംതിരിച്ചിട്ടുണ്ട്. ക്ലാസ്സ് 1, ക്ലാസ്സ് 2 എന്നിങ്ങനെയുള്ള ആറ് ക്ലാസ്സുകളിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതാണ് ആറാമത്തേത്.
ഹെലി സ്കീയിങ്: ഹെലികോപ്റ്ററിൽ പറന്നിറങ്ങി സ്കീയിങ് നടത്തുന്നതാണ് ഹെലിസ്കീയിങ്. സ്കീയിങ് നടത്തുന്നതിനായി ഉള്ള സ്കീസ് കൂടെക്കരുതും. മഞ്ഞിൽ തെന്നിനീങ്ങാൻ ഉപയോഗിക്കുന്ന നീണ്ട ദണ്ഡാണ് സ്കീസ്.
സ്കൈ ഡൈവിങ്: സാഹസികതയ്ക്കൊപ്പം നല്ല ധൈര്യവും വേണ്ട ഒരു വിനോദം ഇതാ- സ്കൈ ഡൈവിങ്. പാരച്യൂട്ടിന്റെ സഹായത്തോടെ വിമാനത്തിൽ നിന്ന് താഴേക്ക് ചാടണം. പാരച്യൂട്ടിങ് എന്നും ഇതിന് പേരുണ്ട്.
വാട്ടർഫാൾ റപ്പലിങ്: ബാഹുബലി വെള്ളച്ചാട്ടത്തിനു മുകളിലൂടെ കേറിപ്പോവുന്നത് കണ്ടിട്ടില്ലേ? വാട്ടർഫാൾ റപ്പലിങ് എന്ന സാഹസികവിനോദവും അങ്ങനെതന്നെയാണ്. വെള്ളച്ചാട്ടത്തിലൂടെ മുകളിൽ കയറുന്നത് കയറിൽ പിടിച്ചിട്ടാണെന്നു മാത്രം. കർണാടകയിലെ കൂർഗും മഹാരാഷ്ട്രയിലെ വിഹിഗോണും ഈ വിനോദത്തിനു പ്രശസ്തമാണ്.
Content Highlights: Overview of high-adrenaline activities including bungee jumping and skydiving., Technical breakdown of river rafting difficulty classes 1 through 6., Unique insights into heli-skiing equipment and techniques
Published: 13 Apr 2026, 03:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented