ഓസ്ട്രേലിയയിലെ ഒരു ബീച്ചിലൂടെ നടക്കുമ്പോൾ സ്‌ക്വീക്ക് എന്ന ശബ്ദം കേൾക്കുമത്രേ.

To advertise here,

ഇങ്ങനെയൊരു പ്രത്യേകതയുള്ളതിനാൽ ഈ ബീച്ചിന്റെ പേരുതന്നെ സ്‌ക്വീക്കി ബീച്ചെന്നാണ്.

ഇത് മാത്രമല്ല ജപ്പാനിലെ കോട്ടോബിക്കിഹാമ, മാഞ്ചസ്റ്ററിലെ സിങ്ങിങ് ബീച്ച് തുടങ്ങിയവയെല്ലാം ഇങ്ങനെ വ്യത്യസ്തമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതാണ്.

ഇവിടത്തെ ഭംഗിയേറിയ പഞ്ചാരമണലാണ് ഇതിന് പിന്നിൽ. ഈ മണലിലെ സ്‌ക്വീക്ക് ശബ്ദത്തിന് പിന്നിൽ പഞ്ചാരമണലിലെ ക്വാർട്‌സ് തരികളാണ്. ഗ്ലാസ് നിർമാണത്തിനുപയോഗിക്കുന്ന ഈ ക്വാർട്‌സ് തരികൾ നല്ല പളുങ്കുമണികൾപോലെ ഒരേരൂപത്തിലും വലുപ്പത്തിലും ആണിവിടെ കാണപ്പടുന്നത്.

ഇതിൽ നമ്മൾ ചവിട്ടുമ്പോൾ അവ പരസ്പരം തെന്നിമാറുകയും ഇവയ്ക്കിടയിലെ വായുവിനെ ഞെരുക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ് സ്‌ക്വീക്ക് എന്ന ശബ്ദം ഉണ്ടാവുന്നത്. മറ്റ് ബീച്ചുകളിലെ മണലിൽ പല തരത്തിലുള്ള കല്ലുകൾ, ജീവികളുടെ പുറന്തോടുകൾ, മാലിന്യങ്ങൾ എന്നിവ കലരുന്നതിനാൽ ഇത് പലതരത്തിലുള്ള വസ്തുക്കളുടെ ഒരു മിശ്രണമായിരിക്കും. അതിനാൽതന്നെ ഇതിൽ ചവിട്ടുമ്പോൾ ശബ്ദമുണ്ടാകുന്നില്ല.