ജിംനാസ്റ്റിക്കിലും നൃത്തത്തിലും വിസ്മയം തീർക്കുകയാണ് തൊടുപുഴ സ്വദേശിനി ആൻഡ്രിയ. ഇത് രണ്ടും ആരും പരിശീലിപ്പിച്ചതാണെന്ന് കരുതരുത്. എല്ലാം യൂട്യൂബിന്റെ സഹായത്തോടെ സ്വയം പഠിച്ചെടുക്കുകയായിരുന്നു ആൻഡ്രിയ. 

To advertise here,

ആദ്യ ലോക്ഡൗൺ കാലത്താണ് ഈ മൂന്നാം ക്ലാസുകാരിക്ക് ജിംനാസ്റ്റിക്സിൽ കമ്പം കയറുന്നത്. പിന്നെ സ്വന്തമായി പരിശീലിക്കാനാരംഭിച്ചു. ആദ്യം കിടക്കയിലായിരുന്നു അഭ്യാസപ്രകടനം. മാതാപിതാക്കളായ സജിയും റിയയും മകളെ നിരുത്സാഹപ്പെടുത്തിയില്ല. ഇതിനിടെ ഒരു സിനിമയിലും ഹ്രസ്വചിത്രത്തിലും പരസ്യചിത്രത്തിലും ആൻഡ്രിയ അഭിനയിച്ചു.