ലോക ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ചൈനയിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട് സ്വദേശിയായ ആറാം ക്ലാസുകാരൻ ധ്യാൻ ശങ്കർ. ചൈനയിലെ നാഞ്ചിങ്ങിൽ ഈ മാസം 12 മുതൽ 15 വരെ നടക്കുന്ന ട്രാംപോളിൻ ജിംനാസ്റ്റിക്സ് ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 25 അംഗ സംഘത്തിൽ ധ്യാനും ഉണ്ട്. കേരളത്തിൽനിന്ന് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഒരേയൊരാൾ. 25 മീറ്റർ നീളമുള്ള ഫ്ലോറിൽ മൂവ് ചെയ്ത് കൃത്യമായി ലാൻഡ് ചെയ്യുന്നതാണ് മത്സരം. ടൗൺ സ്റ്റേഷനിലെ എസ്ഐ മനോജ് കല്ലോട്ടിന്റെയും കല്ലായ് സ്കൂളിലെ അധ്യാപിക സനിലയുടെയും മകനാണ്. രണ്ടര വയസ്സുള്ളപ്പോൾ വീടിനു മുന്നിൽ കാർട്ട് വീൽ ചെയ്യുന്ന ധ്യാനിന്റെ വീഡിയോ സഹോദരി സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ധ്യാനിന്റെ കഴിവ് പുറംലോകം അറിയുന്നത്.

To advertise here,