ഹല്‍ദ്വാനി: ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ ജിംനാസ്റ്റിക്സില്‍ കേരളത്തിന് മൂന്നുമെഡലുകള്‍. രണ്ടുവെള്ളിയും ഒരു വെങ്കലവുമാണ് ജിംനാസ്റ്റിക്സില്‍ കേരളം ചൊവ്വാഴ്ച സ്വന്തമാക്കിയത്.
ആക്രോബാറ്റിക് ജിംനാസ്റ്റിക്സില്‍ പുരുഷന്മാരുടെ ഗ്രൂപ്പ് വിഭാഗത്തിലും മിക്സഡ് വിഭാഗത്തിലുമാണ് കേരളം വെള്ളി നേടിയത്. ഫസല്‍ ഇംതിയാസ്, പാര്‍വതി ബി.നായര്‍ എന്നിവരുടെ ടീമാണ് മിക്സഡ് വിഭാഗത്തില്‍ വെള്ളി നേടിയത്. മുഹമ്മദ് അജ്മല്‍, മുഹമ്മദ് സഫാന്‍, സാത്വിക്, ഷിറില്‍ റുമാന്‍ എന്നിവരടങ്ങിയ ടീമായിരുന്നു ഗ്രൂപ്പ് വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയത്. ജിംനാസ്റ്റിക്സില്‍ വിമന്‍സ് പെയര്‍ വിഭാഗത്തില്‍ ലക്ഷ്മി ബി.നായര്‍, പൗര്‍ണമി ഋഷികുമാര്‍ എന്നിവരുടെ ടീമാണ് വെങ്കലമെഡല്‍ നേടിയത്.
Content Highlights: 38th national games kerala won three medals in gymnastics
Published: 11 Feb 2025, 12:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented