ആനന്ദ് മഹീന്ദ്രയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കേരളത്തിലെ ഒരു ദോശ ഇപ്പോൾ രാജ്യശ്രദ്ധ നേടുകയാണ്. തിരുവനന്തപുരം കിളിമാനൂരിലെ ചട്‌നി മാമിയുടെ ബാഹുബലി ദോശയാണ് മഹീന്ദ്രയെ കൊതിപ്പിച്ചത്. പോസ്റ്റ് വൈറലായതോടെ കടയിലെത്തുന്നവരുടെ എണ്ണത്തിലും വിൽപ്പനയിലും വർധന. ആനന്ദ് മഹീന്ദ്ര മുംബൈയിലാണെങ്കിലും, അദ്ദേഹത്തിനായി ദോശ വിളമ്പാൻ തയ്യാറാണ് ചട്‌നി മാമി ഉടമകൾ.

To advertise here,

കുടുംബത്തോടൊപ്പം ഈ ദോശ കഴിക്കാൻ ആഗ്രഹമുണ്ടെന്നും, അതിനായി കുടുംബത്തെ ചട്‌നി മാമിയിലേക്ക് ടെലിപോർട്ട് ചെയ്യാൻ തോന്നുന്നുവെന്നും മഹീന്ദ്രയുടെ രസകരമായ കുറിപ്പ്. സ്വിഗ്ഗിയോ സൊമാറ്റോയോ അന്തർസംസ്ഥാന ഡ്രോൺ ഡെലിവറി തുടങ്ങിയാൽ നന്നായിരുന്നേനെ എന്നും അദ്ദേഹം കുറിച്ചു. മഹീന്ദ്രയുടെ പോസ്റ്റ് വന്നതിന് പിന്നാലെ ബാഹുബലി ദോശയുടെ വിൽപ്പനയിലും കാര്യമായ വർധനയുണ്ടായെന്നാണ് കടയുടമകൾ പറയുന്നത്.