ഓട്ടിസ്റ്റിക്കായ സഹോദരീപുത്രനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരാൾ. പാലക്കാട് എരിമയൂർ സ്വദേശി കബീർ ഇന്നറിയപ്പെടുന്നത് ഷിജാസ് എന്ന ഇരുപത്തിരണ്ടുകാരന്റെ അമ്മാവനായാണ്. ഷിജാസ് ഓട്ടിസം എന്നപേരിൽ യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും പങ്കുവെക്കുന്ന ഇരുവരുടേയും വീഡിയോകൾക്ക് ആരാധകരേറെയാണ്. വീഡിയോ പകർത്തുന്നത് ഷിജാസിന്റെ അമ്മ ഉമൈബാനും. വീട്ടിൽ നിന്ന് ആരുമറിയാതെ പുറത്തിറങ്ങിയാൽ മറ്റുള്ളവർ ഷിജാസിനെ തിരിച്ചറിഞ്ഞ് വീട്ടിലെത്തിക്കണം എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ തുടങ്ങിയതെങ്കിലും ഇന്ന് കഷ്ണങ്ങൾ അരിയാനും പാത്രം കഴുകാനും പാചകം ചെയ്യാനും ചെറിയ പുറംപണികൾ ചെയ്യാനുമൊക്കെ അമ്മാവനൊപ്പമിരുന്ന് ഷിജാസ് പഠിച്ചു. ഊണിലും ഉറക്കത്തിലുമൊക്കെ അമ്മാവനെ ചേർന്ന് ഷിജാസുമുണ്ടാകും. ഷിജാസിന്റെയും അമ്മാവൻ കബീറിന്റേയും ആത്മബന്ധത്തേക്കുറിച്ച് കൂടുതലറിയാം...

To advertise here,