‘വാടകയും ചെലവും കൂട്ടിമുട്ടിക്കാനായില്ല, ഒന്നും നോക്കാതെ പണി തീരുന്നതിന് മുമ്പേ താമസിച്ചു തുടങ്ങി’
പറക്കമറ്റാത്ത തന്റെ മൂന്ന് പെൺകുട്ടികളുമായി ഇടിഞ്ഞുവീഴാറായ ചോർന്നൊലിച്ച വീട്ടിൽ കഴിഞ്ഞ ദിനങ്ങൾ ഇന്നും കോതമംഗലം ആനക്കയം സ്വദേശിയായ അൽഫോൺസയ്ക്ക് പേടി സ്വപ്നമാണ്. ഇപ്പോൾ താമസിക്കുന്ന നാലര സെന്റ് സ്ഥലത്തിന് പട്ടയം കിട്ടിയിട്ടും പിന്നെയും വർഷങ്ങൾ വേണ്ടി വന്നു വീടെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാൻ. 2023 അവസാനത്തോടെയാണ് സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് അൽഫോൺസയ്ക്ക് വീട് ലഭിച്ചത്. തന്റെ പഴയ വീട് പൂർണമായും വാസയോഗ്യമല്ലാതായതോടെ അസുഖബാധിതനായ ഭർത്താവുമായി വാടക വീട്ടിലേക്ക് മാറുകയായിരുന്നു. പിന്നീട് വാടക കൊടുക്കാനുള്ള പണവും ചെലവുമെല്ലാം കൂട്ടിമുട്ടിക്കാനാകാതായതോടെ പണി തീരുന്നതിന് മുമ്പ് തന്നെ പുതിയ വീട്ടിലേക്ക് താമസം മാറി. ഇനിയും പണികളുണ്ട്. അവയെല്ലാം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അൽഫോൺസ. ചോർന്നൊലിക്കാത്ത കൂരക്കുള്ളിൽ മനസമാധാനത്തോടെ കിടന്നുറങ്ങാൻ.
Content Highlights: Overcoming financial hardship to secure housing, Impact of the Life Mission project on struggling families, Transition from dilapidated housing to a safe home, Challenges faced by low-income families in Kerala
Published: 17 Mar 2026, 07:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented