'ആരെയും അ‌റിയിക്കാതെയാണ് തിരുവനന്തപുരത്ത് പോയത്. ഭാര്യയോടുപോലും പറഞ്ഞിരുന്നില്ല. എന്നാൽ, ചെക്ക് നൽകിയപ്പോൾ ഇക്കാര്യം പുറത്തറിയിക്കണമെന്നും മറ്റുള്ളവർക്കും ഒരു പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. അ‌താണ് വാർത്തകൾ വരാൻ കാരണം' -കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ പണം നൽകുന്ന ആദ്യ സ്വകാര്യ വ്യക്തിയായ കെ.ടി.ജോസ് പറയുന്നു.

To advertise here,

സെപ്റ്റംബർ 23നാണ് അ‌ങ്കമാലി സ്വദേശിയായ ജോസ് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി.ഡി.സതീശന് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നത്. കെ.എസ്.ആർ.ടി.സിയെ സ്വകാര്യ വ്യക്തികൾക്കും സഹായിക്കാമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് ജോസ് തുക കൈമാറിയത്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന സ്ഥാപനങ്ങൾക്ക് പ്രതിസന്ധിയുണ്ടാകുമ്പോൾ സഹായിക്കേണ്ടത് പൗരന്റെ ബാധ്യതയാണെന്ന് ജോസ് പറയുന്നു. മൾട്ടി ലെവൽ കാർ പാർക്കിങ് സംവിധാനം ഒരുക്കുന്ന അ‌ങ്കമാലി മൂക്കന്നൂരിലെ ഹീമാൻ ഓട്ടോ റോബോപാർക്ക് എംഡിയാണ് ഇദ്ദേഹം.