ഒരുനാള്‍ പറന്നുയരണം, ആകാശം തൊടണം. കുഞ്ഞുനാള്‍ മുതലേ പ്രണവിന്റെ മനസ്സില്‍ കടന്നുകൂടിയ ആഗ്രഹമാണിത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ സ്വപ്നങ്ങള്‍ക്ക് വീട്ടുകാര്‍ ചിറക് പകര്‍ന്നതോടെ അവന്‍ പറന്നുയര്‍ന്നു, 19-ാം  വയസ്സില്‍ പൈലറ്റ് ആയി.

To advertise here,

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന പ്രണവിന് കോമര്‍ഷ്യല്‍ ലൈസെന്‍സ് സ്വന്തമാക്കുക എന്നത് സ്വപ്ന സാഫല്യമായിരുന്നു. മനസ്സുകൊണ്ട് അതിയായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്താല്‍ ഏതു ലക്ഷ്യവും കൈപ്പിടിയില്‍ ഒതുക്കാം എന്ന് ഈ 19 കാരന്‍ തെളിയിക്കുകയാണ്. തിരുവനന്തപുരം വഞ്ചിയൂരിലെ വീട്ടില്‍ അവധി ആഘോഷിക്കാന്‍ എത്തിയ പ്രണവിന് മുന്നോട്ടുള്ള യാത്രയിലും സ്വപ്നങ്ങള്‍ ഏറെയാണ്.