വ്യാഴാഴ്ചയാണ് ഹൂതി വിമതര് റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിനുനേരെ ആക്രമണം നടത്തിയത്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞദിവസം ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വിമാനത്തിന്റെ പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാരാണ് മരിച്ചത്. ക്യാപ്റ്റൻ ഹമൗദ് അലി അൽകൽതമി എന്ന പൈലറ്റിനാണ് ജീവൻ നഷ്ടമായതെന്ന് സൗദിയ എയർലൈൻസ് അറിയിച്ചു. ആക്രമണത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ചയാണ് യെമനിലെ ഹൂതി വിമതർ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. വിമാനത്താവളത്തിലുണ്ടായിരുന്ന വിമാനത്തിൽ നിന്ന് ആക്രമണത്തെ തുടർന്ന് പുക ഉയരുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. കിങ് ഖാലിദ് വിമാനത്താവളത്തിനുനേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ സ്ഥിരീകരിച്ചിരുന്നു.
ആക്രമണത്തെ തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും വ്യോമഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികൾ ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഒക്ടോബർ 10 വരെയും തിരികെയുമുള്ള എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണമോ സൗജന്യമായി റീഷെഡ്യൂൾ യാത്രയോ നൽകുമെന്ന് വ്യോമയാനകമ്പനികൾ അറിയിച്ചു. സുരക്ഷാ ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഡൽഹിയിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട രണ്ട് വിമാനങ്ങൾ തിരിച്ചിറക്കിയിരുന്നു.
Content Highlights: Three Saudi citizens, including Saudia Airlines pilot Captain Hamoud Ali Al-Kaltami, were killed and several injured after Houthi rebels launched a ballistic missile attack on King Khalid International Airport in Riyadh.
Published: 09 Oct 2026, 03:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented