ആനപ്പിണ്ടത്തില്‍ സ്നഗ്ഗിയുടെ അവശിഷ്ടങ്ങള്‍ കണ്ട് വേദനിച്ചവരായിരുന്നു അവര്‍. മലിനമായ പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കുടിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍, സ്വന്തമായി ഭക്ഷണം ശേഖരിക്കാന്‍ മടി കാണിച്ച് മരത്തില്‍ നിന്നും റോഡിലിറങ്ങി സഞ്ചാരികള്‍ നീട്ടുന്ന ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍.... കാനനഭംഗി നുകരാന്‍ നാടുകാണിയിലേക്ക് പോകണമെന്ന് മനസ്സില്‍ എഴുതിവെച്ച നമ്മളില്‍ പലരും പ്രകൃതിയോട് ചെയ്തത് ഇതൊക്കെയാണ്.

To advertise here,

കിലോമീറ്ററുകള്‍ നീളത്തില്‍ നാടുകാണി ചുരം 'ക്ലീനാ'ക്കാന്‍ ഒരു വലിയ കൂട്ടായ്മ രൂപപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ആ കൂട്ടായ്മ ശേഖരിച്ചത് ഏതാണ്ട് 300 ചാക്കില്‍ 1000 കിലോയോളം പ്ലാസ്റ്റിക്ക് മാലിന്യമാണ്. ആ കൂട്ടായ്മക്കൊപ്പം മാതൃഭൂമി ഡോട്ട്കോം വീഡിയോ പ്രൊഡ്യൂസര്‍ അരുണ്‍ നിലമ്പൂരും ചേര്‍ന്ന് തയ്യാറാക്കിയ വീഡിയോ റിപ്പോര്‍ട്ട് കാണാം.