ജീവജാലങ്ങളിൽ പ്രധാനപ്പെട്ടതാണ് തവളകൾ ഉൾപ്പെടുന്ന ഉഭയ ജീവികൾ. ലോകത്ത് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ് ഉഭയജീവികൾ. മഴക്കാലമായാൽ ഇടതടവില്ലാതെ അയഞ്ഞും മുറുകിയും പാട്ടുപാടുന്ന തവളകൾ അവയിലൊന്നുമാത്രം.  ഏറ്റവും ഗുരുതരമായ വംശനാശത്തിന്റെ വക്കിലെത്തിയ തവളകളിലൊന്നാണ് പുള്ളിപ്പച്ചിലപ്പാറൻ. പുള്ളിപ്പച്ചിലപ്പാറനെ സംരക്ഷിക്കുന്നതിനായി ഒരു കുളമൊരുക്കിയിരിക്കുകയാണ് മൂന്നാർ സ്വദേശിയായ ഹാഡ്ലി രഞ്ജിത്ത്. പക്ഷേ ആ കുളത്തിൽ ഇന്ന് പുള്ളിപ്പച്ചിലപ്പാറനെക്കൂടാതെ  ഭൂമിയിൽ നിന്ന്  അപ്രത്യക്ഷമായി തുടങ്ങിയ നിരവധി തവളകളാണ് ജീവിക്കുന്നത്. തവളകളുടെ ഇരതേടലും ഇണചേരലും പ്രജനനവുമെല്ലാം ഇന്ന് ഇവിടെയുണ്ട്.

To advertise here,