
പശ്ചിമഘട്ടത്തില്‍ ശരീരത്തില്‍ മുളച്ച കൂണുമായി കഴിയുന്ന തവളയെ കണ്ടെത്തി. ശരീരത്തില്‍ കൂണ്‍ മുളച്ച നിലയിലുള്ള റാവൂസ് ഇന്റര്‍മീഡിയറ്റ് ഗോള്‍ഡന്‍-ബാക്ക്ഡ് ഫ്രോഗിനെ (Rao’s Intermediate Golden-backed Frog) കുദ്രേമുഖ് മലനിരകളിലാണ് കണ്ടെത്തിയത്. പശ്ചിമഘട്ടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യയിലെ (വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍) പ്രകൃതിശാസ്ത്രജ്ഞരായ ചിന്മയ് മലിയേ, തണ്ണീര്‍ത്തട വിദഗ്ധനായ ലോഹിത് വൈ.ടി എന്നിവരാണ് നിര്‍ണായകമായ കണ്ടെത്തലിന് പിന്നില്‍. 1930-കളിൽ തിരിച്ചറിഞ്ഞ തവള ഇനം കൂടിയാണ് റാവൂസ് ഇന്റര്‍മീഡിയറ്റ് ഗോള്‍ഡന്‍-ബാക്ക്ഡ് തവളകള്‍.
40 ഓളം റാവൂസ് ഇന്റര്‍മീഡിയറ്റ് ഗോള്‍ഡന്‍-ബാക്ക്ഡ് ഫ്രോഗുകളെ ഒരു കുളത്തില്‍ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഏറെ കൗതുകരമായി തോന്നിയത് ദേഹത്ത് കൂണ്‍ മുളച്ച് നില്‍ക്കുന്ന ഒരു തവളയെയാണ്. തുടര്‍ന്ന് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ ഒരുവശത്ത് മുളച്ച രീതിയിലുള്ളത് ബോണെറ്റ് മഷ്‌റൂമാണെന്ന് തിരിച്ചറിഞ്ഞു. നശിച്ച മരത്തടികളിലാണ് സാധാരണയായി ബോണെറ്റ് കൂണുകള്‍ മുളയ്ക്കുക. 2023 ജൂണ്‍ 19-നാണ് കുദ്രേമുഖിൽ തവളയെ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട വിശദമായ പഠനറിപ്പോര്‍ട്ട് റെപ്‌റ്റൈല്‍സ് ആന്‍ഡ് ആംഫീബിയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. ജീവനുള്ള തവളയുടെ ശരീരത്തിൽ ഇതുവരെ ഇത്തരം കൂണ്‍ പോലുള്ള ഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സസ്യങ്ങളുടെ ഘടനയുള്ള ഫംഗസുകളാണ് കൂണുകള്‍. സസ്യ-ജന്തുജാലങ്ങളുടെ വിവിധ ഘട്ടങ്ങങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് ഫംഗസുകള്‍. പക്ഷേ തവളയെ പോലുള്ള ഉഭയജീവികള്‍ ആഗോളതലത്തില്‍ ബാധിക്കപ്പെടാന്‍ ബട്രാറ്റേക്രൈറ്റിയം ഡെന്‍ട്രോബാഡിറ്റിസ് (Batrachochytrium dendrobatidis) എന്ന ഫംഗസ് കാരണമായി. ചര്‍മത്തിന്റെ ഘടനയെ തന്നെ പ്രതികൂലമായാണ് ഉഭയജീവികളില്‍ ഇത്തരം ഫംഗസുകള്‍ ബാധിക്കുക. എന്നാല്‍ തവളയെ പിടികൂടിയുള്ള തുടര്‍ഗവേഷണങ്ങള്‍ക്ക് സംഘം മുതിരാത്തതിനാല്‍ ഈ കൂൺ ഘടന തവളയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വ്യക്തമല്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: frog with mushroom growing on body found
Published: 24 Feb 2024, 01:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented