
അരുണാചല്‍ പ്രദേശില്‍ പാടും തവളകളെന്നറിയപ്പെടുന്നവയുടെ(music frog) പുതിയ ഇനത്തെ കണ്ടെത്തി. ചാങ്‌ലാങ്, ലോഹിത് ജില്ലകളില്‍ ഫീല്‍ഡ് സര്‍വേ നടത്തുകയായിരുന്ന ഗവേഷകരാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. നോവ-ദിഹിങ് നദിയില്‍ നിന്ന് മൂന്ന് ആണ്‍തവളകളെയും രണ്ട് പെണ്‍തവളകളെയുമാണ് കണ്ടെത്തിയത്. നോയ-ദിഹിങ് നദിയില്‍ നിന്നും സ്‌പെസിമെനുകള്‍ ലഭിച്ചതിനാല്‍ പുതിയ തവള ഇനത്തിന് നോവ-ദിഹിങ് മ്യൂസിക് ഫ്രോഗെന്നാണ് പേര് നല്‍കിയിരിക്കുന്നത്. നിധിരാണ നോവദിഹിങ് എന്ന പേരിലും ഇവ അറിയപ്പെടുന്നു.
താറാവുകള്‍ക്ക് സമാനമായി ക്വാക്ക്...ക്വാക്ക്...ക്വാക്ക് ശബ്ദം പുറപ്പെടുവിക്കുന്ന തവളകൾ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് കണ്ടെത്തലിന് നിര്‍ണായകമായത്. തവളകൾ ഇത്തരം ശബ്ദം പുറപ്പെടുവിക്കുന്നതായി മുൻപ് ഗവേഷകർക്ക് അറിവുണ്ടായിരുന്നില്ല. നിധിരാണ ജെനുസ്സില്‍പ്പെടുന്ന തവളകളെ ഇതാദ്യമായിട്ടാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. ജപ്പാന്‍, തായ്‌വാന്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ഈ വര്‍ഗ്ഗത്തില്‍പ്പെടുന്ന തവളകളെ കാണാന്‍ കഴിയുക.
ആണ്‍തവളകള്‍ക്ക് 1.8-2.3 ഇഞ്ച് വരെ വലിപ്പവും പെണ്‍തവളകള്‍ക്ക് 2.4-2.6 ഇഞ്ച് വരെ വലിപ്പവും വെയ്ക്കും. ശരീരത്തിന്റെ നടുഭാഗം കടുത്ത തവിട്ട് നിറത്തിലാകും കാണപ്പെടുക. തവിട്ട് നിറത്തിലുള്ള കാലുകളില്‍ വരകളും കാണാം. മുട്ടയിടാനായി കൂടൊരുക്കുന്ന തവളയിനം കൂടിയാണിവ. ചതുപ്പുള്ള മേഖലകളും ചെറിയ ജലാശയങ്ങളുമാണ് പ്രധാന ആവാസവ്യവസ്ഥ.
മറ്റ് തവളകളില്‍ നിന്നും വ്യത്യസ്തമായ ശരീരപ്രകൃതിയാണ് ഇവയ്ക്കുള്ളത്. വലിപ്പ കൂടുതല്‍, ഇണചേരുന്നതിനായി ഉപയോഗിക്കുന്ന ശബ്ദം പോലുള്ള ഘടകങ്ങള്‍ ഇവയെ വേറിട്ട് നിര്‍ത്തുന്നു. നിധിരാണ വര്‍ഗ്ഗത്തില്‍പ്പെട്ട തവളകളുടെ സാന്നിധ്യം ഇന്ത്യയിലെ ചതുപ്പുനിലങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സൂടാക്‌സ് എന്ന ജേണലിന്റെ നവംബര്‍ എഡീഷനിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Content Highlights: new species of music frog discovered in Arunachal Pradesh
Published: 24 Nov 2023, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented