
2001 ജൂണ്‍ 21, കോഴിക്കോട്ടുനിന്ന് 4.45ന് പുറപ്പെട്ട 6602-ാം നമ്പര്‍ മംഗലാപുരം-ചെന്നൈ എക്സ്പ്രസ് കടലുണ്ടിപ്പാലത്തിനു മുകളില്‍നിന്ന് പുഴയിലേക്ക് പതിച്ചു. 52 പേര്‍ക്ക് ജീവന് നഷ്ടമാവുകയും 222-ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ആ ദുരന്തം കേരളത്തിന് എന്നും തീരാനോവാണ്. പെരുമണ്‍ ദുരന്തത്തിനുശേഷം കേരളംകണ്ട ഏറ്റവുംവലിയ തീവണ്ടിയപകടമായിരുന്നു കടലുണ്ടിയിലേത്. നിമിഷങ്ങള്‍ക്കകം പ്രദേശവാസികളും മത്സ്യത്തൊഴിലാളികളുമടക്കമുള്ളവര്
പാളത്തിലൂടെയും മറ്റുമായി ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതുകൊണ്ട് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുവാനും മരണസംഖ്യ കുറയ്ക്കാനുമായി. നാടിനെ നടുക്കിയ തീവണ്ടിദുരന്തം വര്ഷങ്ങള്ക്കുമുന്പേ റെയില്‍വേ മറന്നെങ്കിലും വള്ളിക്കുന്നിലെയും കടലുണ്ടിയിലെയും മനുഷ്യസ്നേഹികള്‍ക്ക് ദുരന്തത്തിന്റെ ഓര്‍മകള്‍ മാഞ്ഞുപോയിട്ടില്ല. ഒപ്പം ദുരന്തത്തില്‍പെട്ടവര്‍ക്കും...
Content Highlights: Kadalundi train tragedy among Indian train accidents.a documentary on the 2001 derailment in Kerala.
Published: 27 Jun 2024, 06:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented