ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ ഇന്ന് പുറത്തുകൊണ്ടുവരാന്‍ സാധിച്ചേക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തന സജ്ജീകരണങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'തുരങ്കത്തിന് അകത്തുകൂടി ഒരുക്കുന്ന കുഴല്‍പാത തടസങ്ങള്‍ നീക്കി മുന്നോട്ട് പോകുകയാണ്. കുഴല്‍പാത ഒരുമീറ്റര്‍ മുന്നോട്ട് പോകുന്നത് ഞാന്‍ കണ്‍മുന്നില്‍ കണ്ടു. ഇനി കാര്യമായ തടസങ്ങള്‍ ഉണ്ടാകാനില്ല. വൈകുന്നേരത്തോടെ 41 തൊഴിലാളികളേയും പുറത്തെത്തിക്കാന്‍ സാധിച്ചേക്കും, ധാമി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇടിഞ്ഞ ടണലിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തൊഴിലാളികളുടെ അടുത്തേക്കെത്താന്‍ ഇനി 5-6 മീറ്റര്‍ കൂടി തുരന്നാല്‍ മതിയാകുമെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അധികൃതര്‍ പറയുന്നു.