ആകാശം കവര്‍ന്നെടുത്ത പെണ്‍കുട്ടി ; കണ്ണീരായി റോഷ്‌നിയുടെ മടക്കം | Roshni Sohnare
ആകാശത്തെ സ്വപ്‌നം കണ്ട പെണ്‍കുട്ടിയായിരുന്നു റോഷ്‌നി. അവളുടെ ജീവന്‍ കവര്‍ന്നെടുത്തതും അതേ ആകാശം. കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ വിമാനപകടത്തിലാണ് റോഷ്നി മരണപ്പെട്ടത്.
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം തകര്‍ന്നുവീണപ്പോള്‍ അതിനൊപ്പം ഇല്ലാതായത് റോഷ്‌നിയെന്ന 27 കാരിയുടെ വാനോളം പോന്ന സ്വപ്‌നങ്ങളും കൂടിയായിരുന്നു. ആരായിരുന്നു റോഷ്‌നി സോങ്ക്ഹരെ ? സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ അംഗവുമായിരുന്നു അവര്‍.
പഠിക്കുന്ന കാലത്ത് തന്നെ എയര്‍ ഹോസ്റ്റസാകരണമെന്നായിരുന്നു റോഷ്‌നിയുടെ സ്വപ്‌നം. അതിനായാണ് അവള്‍ കഠിനധ്വാനം ചെയ്തത്. അവള്‍ അണിഞ്ഞ എയര്‍ ഇന്ത്യയുടെ യൂണിഫോം അവളുടെ അഭിമാനമായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ റോഷ്‌നി തന്റെ യാത്രവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതും പതിവായിരുന്നു. ജോലിയ്ക്കിടെ വിവിധ രാജ്യങ്ങളില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ക്കും റീലുകള്‍ക്കും വലിയ ആരാധകനിര തന്നെയുണ്ടായിരുന്നു.ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സുള്ള റോഷ്നി 'സ്‌കൈ ലവ്സ് ഹെര്‍' എന്നാണ് തന്റെ അക്കൗണ്ടിന് പേര് നല്‍കിയിരുന്നത്.
മുംബൈയിലെ സരസ്വതി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നാണ് റോഷ്‌നി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ഭാരത് കോളേജില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം ഏവിയേഷന്‍ പഠനം പൂര്‍ത്തിയാക്കിയത് അന്ധേരിയില്‍ നിന്നാണ്. 2021-ല്‍ സ്‌പൈസ് ജെറ്റില്‍ ജോലി നേടിക്കൊണ്ടാണ് അവള്‍ തന്റെ കരിയര്‍ ആരംഭിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും, സ്ഥിരോത്സാഹത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആകുകയെന്ന തന്റെ പാഷനെ അവള്‍ സാക്ഷാത്ക്കരിച്ചു.
രണ്ട് വര്‍ഷം മുമ്പാണ് എയര്‍ ഇന്ത്യയിലേയ്ക്ക് റോഷ്‌നിയെത്തുന്നത്.
അഹമ്മദാബാദിലേക്ക് ഡ്യൂട്ടിക്കായി പോകുന്നതിന് ഒരു ദിവസം മുമ്പാണ് റോഷ്നി കുടുംബത്തോട് വിട പറഞ്ഞത്. ഡോംബിവ്ലി ഈസ്റ്റിലെ രാജാജി പാത്തില്‍ നവ്ഉമിയ കൃപ സൊസൈറ്റിയില്‍ അച്ഛന്‍ രാജേന്ദ്ര, അമ്മ രാജശ്രീ, സഹോദരന്‍ വിഘ്നേഷ് എന്നിവര്‍ക്കൊപ്പമാണ് അവള്‍ താമസിച്ചിരുന്നത്.
inshort-Rohini Sonkhare, a social media influencer and Air India flight attendant, died in the Ahmedabad plane crash. Learn about her life and aspirations.
Content Highlights: Air India Flight Attendant`s Tragic Death
Published: 14 Jun 2025, 01:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented