കുട്ടികളെ വേണ്ടെന്ന് വെക്കുന്നവരുടെ എണ്ണം കൂടുന്നതായി സര്‍വേ
ആഗോള പ്രത്യുത്പാദനനിരക്കില്‍ ആശങ്കയുണ്ടാക്കുന്ന വിധത്തില്‍ ഇടിവ് സംഭവിക്കുന്നതായി യു.എന്‍ ജനസംഖ്യാനിധിയുടെ മുന്നറിയിപ്പ്. കുട്ടികളെ വളര്‍ത്തുന്നതിലെ പ്രതിസന്ധികളും ജീവിതച്ചെലവും കുതിച്ചുയരുന്നതാണ് ഫെര്‍ട്ടിലിറ്റി നിരക്ക് കുറയുന്നതുള്ള പ്രധാന കാരണം. വ്യത്യസ്ത രാജ്യങ്ങളിലായി 14,000 ആളുകളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത മിക്ക ആളുകളും രണ്ടോ അതിലധികമോ കുട്ടികളെ ആഗ്രഹിക്കുന്നു.
എന്നാല്‍ ആഗ്രഹിക്കുന്ന വിധത്തില്‍ കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ പലര്‍ക്കും കഴിയാത്തതിനാല്‍ പിന്നീട് കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍, പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് പ്രത്യുത്പാദനനിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. ഇന്ത്യ, യുഎസ്, ദക്ഷിണ കൊറിയ, തായ്ലന്‍ഡ്, ഇറ്റലി, ഹംഗറി, ജര്‍മ്മനി, സ്വീഡന്‍, ബ്രസീല്‍, മെക്‌സിക്കോ, ഇന്‍ഡൊനീഷ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവയാണ് സര്‍വേയില്‍ പങ്കെടുത്ത രാജ്യങ്ങള്‍.
ഏകദേശം 40 ശതമാനം ആളുകളും കുട്ടികളെ വളര്‍ത്തുന്നതിനുള്ള ചെലവുകള്‍, ജോലി അരക്ഷിതാവസ്ഥ, ചെലവേറിയ താമസ സൗകര്യം തുടങ്ങിയ സാമ്പത്തിക തടസ്സങ്ങളാണ് തങ്ങള്‍ക്കുള്ള ബുദ്ധിമുട്ടായി ചൂണ്ടിക്കാണിച്ചത്. ഇന്ത്യയില്‍ തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ് പ്രത്യുത്പാദനനിരക്ക് ഏറ്റവും കുറവ്. പ്രത്യുത്പാദനനിരക്കില്‍ വലിയ വ്യതിയാനം സംഭവിച്ചാല്‍ ഭാവിയില്‍ ജനസംഖ്യയിലെ നല്ലൊരു ശതമാനവും മുതിര്‍ന്ന പൗരരായിരിക്കും. ഇത് തൊഴില്‍ശേഷിയുള്ളവരുടെ എണ്ണം കുറയ്ക്കുകയും രാജ്യങ്ങളുടെ വളര്‍ച്ചയെ തന്നെ സാരമായി ബാധിക്കുകയും ചെയ്യും
Inshort-UN warns of a concerning drop in global fertility rates. High cost of living and child-rearing challenges are key factors. Survey across 14,000 people reveals anxieties.
Content Highlights: Global Fertility Rate Decline: UN Warning
Published: 12 Jun 2025, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented